തലയോലപ്പറമ്പ്: തലപ്പാറയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം .കരിപ്പാടം ദാരുസദയില് മുര്‍ത്താസ് അലിറഷീദ് (27), വൈക്കം സ്വദേശി റിദ്ദിഖ് (29) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 12നു തലപ്പാറ കൊങ്ങിണി മുക്കിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികരായ റഷീദിനെ പൊതിയിലെ ആശുപത്രിയിലും റിദ്ദിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എറണാകുളത്തു നിന്നും ഇലക്്ട്രോണിക് സാധനങ്ങളുമായി കയറ്റം കയറി വന്ന ലോറിയുമായി മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.തലയോലപറമ്പ് തലപ്പാറയില്‍ മുര്‍ത്താസ് അലിറഷീദും റിദ്ദിഖും കാര്‍ വാഷിംഗ് സെന്റര്‍ നടത്തിവരികയായിരുന്നു.
തലയോലപറമ്പിലെത്തി ഭക്ഷണം കഴിച്ചശേഷം തലപ്പാറയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് തലപ്പാറ-എറണാകുളം റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.