ദേവികയുടെ മധുരശബ്ദത്തിന് മോദിയുടെ അഭിനന്ദനം! സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഗാ​നം കേ​ട്ട​ത് 40 ല​ക്ഷം; ദേ​വി​ക​യ്ക്ക് ഹി​മാ​ച​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ഷ​ണം


സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽപ്ര​ദേ​ശി​ന്‍റെ ത​ന​തു നാ​ടോ​ടിഗാ​നം ആ​ല​പി​ച്ച് കൈ​യ​ടി നേ​ടി​യ തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി എ​സ്.​എ​സ്. ദേ​വി​ക​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭി​ന​ന്ദ​നം.

ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യാ​യ ദേ​വി​ക​യു​ടെ ഗാ​നം ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ക​ഴി​ഞ്ഞു.

“ദേ​വി​ക എ​ന്ന കു​ട്ടി​യെ ഓ​ർ​ത്ത് അ​ഭി​മാ​ന​മു​ണ്ട്. അ​വ​ളു​ടെ ശ്രു​തി​മ​ധു​ര​മാ​യ ആ​ലാ​പ​നം ഏ​ക ഭാ​ര​തം ശ്രേ​ഷ്ഠ​ഭാ​ര​ത​ത്തി​ന്‍റെ അ​ന്ത​സ​ത്ത ശ​ക്തി​പ്പെ​ടു​ത്തു​ന്നു” എ​ന്നാ​ണ് മോ​ദി ട്വി​റ്റ​റി​ൽ മ​ല​യാ​ള​ത്തി​ൽ കു​റി​ച്ച​ത്.

‘ച​ന്പ കി​ത്ത​നി കി ​ദൂ​ർ…’ എ​ന്ന തു​ട​ങ്ങു​ന്ന ഹി​മാ​ച​ലി​ന്‍റെ ത​ന​ത് നാ​ടോ​ടിഗാ​ന​മാ​ണ് ദേ​വി​ക പാ​ടി ഹി​റ്റാ​ക്കി​യ​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ 40 ല​ക്ഷം പേ​രാ​ണ് ദേ​വി​ക​യു​ടെ ഗാ​നം ക​ണ്ട​ത്.

ഗാ​നം ശ്ര​ദ്ധി​ച്ച ഹി​മാ​ച​ൽ മു​ഖ്യ​മ​ന്ത്രി ജ​യ്റാം താ​ക്കൂ​റും ദേ​വി​ക​യെ അ​ഭി​ന​ന്ദി​ക്കുകയും അ​ദ്ദേ​ഹം ദേ​വി​ക​യെ ഹി​മാ​ച​ലി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ദേ​വി​ക.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 28നാ​ണ് ദേ​വി​ക​യു​ടെ പാ​ട്ട് സ്കൂ​ൾ അ​ധി​കൃ​ത​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. സെ​പ്റ്റം​ബ​ർ 30ന് ​ഹി​മാ​ച​ൽ ഗാ​യ​ക​ൻ താ​ക്കൂ​ർ ദാ​സ് രാ​ത്തി ഇ​ത് ഷെ​യ​ർ ചെ​യ്തു.

ഹി​ന്ദി വി​ര​ള​മാ​യി സം​സാ​രി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​നി ഹി​മാ​ച​ൽ നാ​ടോ​ടി ഗാ​നം ഭം​ഗി​യാ​യി ആ​ല​പി​ച്ചി​രി​ക്കു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം ദേ​വി​ക പാ​ടു​ന്ന വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്.

“ഹി​മാ​ച​ലി ഉ​ച്ചാ​ര​ണ​ത്തോ​ടെ ആ​ല​പി​ച്ച് കേ​ര​ള​ത്തി​ന്‍റെ മ​ക​ൾ ദേ​വി​ക ഹി​മാ​ച​ൽപ്ര​ദേ​ശി​ന്‍റെ അ​ഭി​മാ​ന​മു​യ​ർ​ത്തി​യി​രി​ക്കു​ന്നു. മ​ക​ളേ, നി​ന​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ദേ​വി​ക, നി​ന്നെ ഞാ​ൻ ഹി​മാ​ച​ലി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തപ്പ​റ്റി കൂ​ടു​ത​ല​റി​യാം.

ന​ല്ലൊ​രു ഭാ​വി​ക്കാ​യി ഹി​മാ​ച​ൽ ദേ​വ​ഭൂ​മി​യി​ൽനി​ന്ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു​” എ​ന്ന് ജ​യ​റാം താ​ക്കൂ​ർ ട്വി​റ്റ​റി​ലും ദേ​വി​ക​യെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.തു​ട​ർ​ന്നാ​ണ് ദേ​വി​ക​യെ അ​ഭി​ന​ന്ദി​ച്ച് ഹി​മാ​ച​ൽപ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ഈ ​വീ​ഡി​യോ ഫേ​സ് ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്ത​ത്.

കേ​ര​ള​ത്തി​ന്‍റെ മ​ക​ൾ ദേ​വി​ക അ​വ​ളു​ടെ മ​ധു​രശ​ബ്ദ​ത്തി​ൽ ഹി​മാ​ച​ലി​ന്‍റെ ആ​ന​ന്ദം ആ​ല​പി​ച്ചി​രി​ക്കു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്. സം​സ്ഥാ​ന മ​ന്ത്രി എ.​കെ. ബാ​ല​നും ദേ​വി​ക​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ​യും സം​സ്കാ​ര​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​യാ​ണ് ഏ​ക ഭാ​ര​ത് ശ്രേ​ഷ്ഠ ഭാ​ര​ത്.

പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ കേ​ര​ള​ത്തി​നൊ​പ്പ​മു​ള്ള ജോ​ഡി സം​സ്ഥാ​ന​മാ​ണ് ഹി​മാ​ച​ൽ പ്ര​ദേ​ശ്. ഹി​മാ​ച​ൽപ്ര​ദേ​ശി​ലെ ച​ന്പ എ​ന്ന സ്ഥ​ല​ത്തക്കു​റി​ച്ചാ​ണ് ദേ​വി​ക ആ​ല​പി​ച്ച​ത്.

Related posts

Leave a Comment