കോപ്പൻഹേഗനിൽ താമസിക്കുന്ന ഡൽഹിക്കാരിയായ പാലക് വാഹി എന്ന യുവതി പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചിരുന്ന ദൈനംദിന സൗകര്യങ്ങളെക്കുറിച്ചുള്ളതാണ് ഈ വീഡിയോ. ഡെൻമാർക്കിൽ നിന്നുള്ള നാല് കാര്യങ്ങളാണ് ഇവർ ഇന്ത്യയിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത്.
അതിൽ ആദ്യത്തേത് കോപ്പൻഹേഗനിൽ സൗജന്യ പച്ചക്കറി വിതരണം എന്ന ആശയം ആണ്. മെട്രോയിലെ നിശബ്ദ മേഖലകളെ്കകുറിച്ചാണ് രണ്ടാമത്തെ പരാമർശം. യാത്രക്കാർ നിശബ്ദത പാലിക്കേണ്ട പ്രത്യേക കമ്പാർട്ടുമെന്റുകളാണ് ഇവ. ഇന്ത്യയിലെ റസ്റ്റോറന്റുകളിലും കഫേകളിലും ‘വൃത്തിയുള്ള ജഗുകളിൽ വെള്ളം നൽകുക എന്നതാണ് യുവതിയുടെ മൂന്നാമത്തെ ആഗ്രഹം. ദൈനംദിന യാത്രകൾക്കായി സൈക്കിളുകൾ വ്യാപകമായി ലഭ്യമാക്കുക എന്നതാണ് അവസാനത്തേത്.
സമൂഹ മാധ്യമങ്ങളിൽ യുവതി പങ്കുവച്ച വീഡിയോ പെട്ടെന്ന് വൈറലായി. നിരവധി ആളുകളാണ് ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. താങ്കൾക്ക് ഇവയെല്ലാം വെറും സ്വപ്നം മാത്രം കാണാൻ സാധിക്കുന്നതെന്നാണ് മിക്കവരും കമന്റ് ചെയ്തത്.