ഇ​ല്ലി​ക്ക​ക്ക​ല്ലി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല; വ​ല​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ; അ​വ​ധി ദി​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത് 5000ല​ധി​കം സ​ഞ്ചാ​രി​ക​ൾ

ത​ല​നാ​ട്: വി​നോ​ദസ​ഞ്ചാ​രകേ​ന്ദ്ര​മാ​യ ഇ​ല്ലി​ക്ക​ക്ക​ല്ലി​ല്‍ അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തു സ​ഞ്ചാ​രി​ക​ളെ വ​ല​യ്ക്കു​ന്നു. അ​വ​ധിദി​വ​സ​ങ്ങ​ളി​ല്‍ 5000ല്‍​പ്പ​രം സ​ഞ്ചാ​രി​ക​ളാ​ണ് മീ​ന​ച്ചി​ലി​ന്‍റെ എ​വ​റ​സ്റ്റാ​യ ഇ​ല്ലി​ക്കക്ക​ല്ലി​ലെ​ത്തു​ന്ന​ത്. ആ​യി​ര​ത്തി​ല്‍​പ്പരം വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ എ​ത്തു​ന്നു.

എ​ന്നാ​ല്‍, കെ.​എം. മാ​ണി മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളേ ഇ​പ്പോ​ഴും ഇ​വി​ടെ​യു​ള്ളൂ. പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ക്കു ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് കൂ​ട്ടിച്ചേര്‍​ത്ത​തി​നെത്തു​ട​ര്‍​ന്നാ​ണ് കെ.​എം.​ മാ​ണി ന​ല്‍​കി​യ 16 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പാ​ലാ ഗ്രീ​ന്‍ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​ല്ലി​ക്ക​ല്‍ക്ക​ല്ലി​ലേ​ക്ക് ആ​ദ്യ​മാ​യി വാ​ഹ​ന​ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കി​യാ​ണ് മ​ല തു​ര​ന്ന് ടാ​ര്‍ റോ​ഡ് നി​ര്‍​മി​ച്ച​ത്.

ജോ​സ്.​കെ. ​മാ​ണി എം​പിയാ​യി​രു​ന്ന​പ്പോ​ള്‍ കേ​ന്ദ്ര പ​ദ്ധ​തി​യി​ല്‍ മ​റ്റൊ​രു റോ​ഡുകൂ​ടി നി​ര്‍​മി​ച്ചു. ഇ​തോ​ടെ​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് ആ​രം​ഭി​ച്ച​ത്. സ​ഞ്ചാ​രി​ക​ളു​ടെ ക്ര​മാ​ധീ​ത​മാ​യ വ​ര്‍​ധ​ന​യ​നു​സ​രി​ച്ച് പ്രാ​ഥ​മി​കസൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ലീ​ക​രി​ച്ചി​ട്ടി​ല്ല.

ഇ​ല്ലി​ക്ക​ല്‍ക്കല്ല് മേ​ഖ​ല സ​ഞ്ചാ​രീസൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം, മൊ​ബൈ​ല്‍ ക​വ​റേ​ജി​നാ​യി ട​വ​ര്‍, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ള്‍, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, തെ​രു​വു​വി​ള​ക്കു​ക​ള്‍, ഇ​ടി​മി​ന്ന​ല്‍ ര​ക്ഷാ​ചാ​ല​കം, വി​ശ്ര​മ ഇ​രി​പ്പി​ടസൗ​ക​ര്യ​ങ്ങ​ള്‍, ഉ​ല്ലാ​സ​റൈ​ഡു​ക​ള്‍ എ​ന്നി​വ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചോ​ന​മ​ല​യി​ല്‍ ജോ​ണി ആ​ലാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യോ​ഗം ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ലാ ഗ്രീ​ന്‍ ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ വി​ഭാ​വ​നം ചെ​യ്ത​വ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജോ​സ് കെ.​ മാ​ണി എം​പിക്കും എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍​ക്കും നി​വേ​ദ​നം ന​ല്കി.

Related posts

Leave a Comment