ന്യൂഡൽഹി: യുകെ മാഞ്ചസ്റ്ററിലെ സിനഗോഗിനുനേരേയുണ്ടായ മാരകമായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. ദുഷ്ടശക്തികളിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളിയുടെ ഭീകരമായ മറ്റൊരു ഓർമപ്പെടുത്തലാണിതെന്ന് ഇന്ത്യ പറഞ്ഞു.
“യോം കിപ്പുർ ശുശ്രൂഷകൾക്കിടെ മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് സിനഗോഗിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിക്കുന്നു’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അന്താരാഷ്ട്ര അഹിംസ ദിനത്തിലാണ് ഈ ഹീനമായ പ്രവൃത്തി നടന്നത് എന്നത് പ്രത്യേകിച്ചും ദുഃഖകരമാണെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.