മലപ്പുറം: ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരൻ അടക്കം പത്തുപേർക്കെതിരേ ശൈശവ വിവാഹത്തിനു കേസെടുത്തു.
മലപ്പുറം ജില്ലയിലെ കാടാന്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്താണു സംഭവം. ഇന്നലെ ഉച്ചയോടെയാണ് വിവാഹം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപത്തിരണ്ടുകാരനായ പ്രതിശ്രുത വരനും കുടുംബവും പതിനാലുകാരിയുടെ വീട്ടിലെത്തിയത്. ഇരുകൂട്ടരും ബന്ധുക്കളാണ്.
പരിസരവാസികൾ വിവരം നൽകിയതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹത്തിനുള്ള ശ്രമവുമായി മുന്നോട്ടുപോകരുതെന്നു കർശനമായി നിർദേശിച്ചിരുന്നു.