കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,795 രൂപയും പവന് 94,360 രൂപയുമായി. സമീപ ഭാവിയില്‍ ഒറ്റ ദിവസം വര്‍ധിക്കുന്ന ഏറ്റവും വലിയ വില നിലവാരമാണിത്.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,165 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.76. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 1,02,500 രൂപ എങ്കിലും നല്‍കണം.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9,700 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,500 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,865 രൂപയുമാണ് വിപണിവില.