ക​ള​രി​ച്ചു​വ​ടി​ല്‍ ഉ​ണ്ണി​യാ​ര്‍​ച്ച​യായി ഗോ​പി​ക

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​യും കൂ​ട്ട​വു​മാ​യു​ള്ള ചു​വ​ടു​ക​ള്‍ കാ​ട്ടി ക​ള​രി​പ്പ​യ​റ്റി​ലെ ഉ​ണ്ണി​യാ​ര്‍​ച്ചാ​യി​യ ഗോ​പി​ക. സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ ആ​ദ്യ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ലെ സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചു​വ​ടി​ല്‍ ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ ക​ര​മ​ന ഗ​വ​ണ്‍​മെ​ന്‍റ് ഗോ​ള്‍​സ് സ്‌​കൂ​ളി​ലെ ഗോ​പി​ക എ​സ്. മോ​ഹ​ന്‍ സ്വ​ര്‍​ണം നേ​ടി. ക​ഴി​ഞ്ഞ എ​ട്ടു വ​ര്‍​ഷ​മാ​യി ക​ള​രി​യ​ഭ്യ​സി​ക്കു​ന്ന ഗോ​പി​ക നാ​ഷ​ണ​ല്‍ ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​ഞ്ച് ത​വ​ണ ചു​വ​ടി​നു പു​റ​മേ ഉ​റു​മി, വാ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലും സ്വ​ര്‍​ണം നേ​ടി​യി​ട്ടു​ണ്ട്.

എ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ നേ​മം അ​ഗ​സ്ത്യം ക​ള​രി​യി​ലെ ഡോ. ​എ​സ്. മ​ഹേ​ഷ് ഗു​രു​ക്ക​ളാ​ണ് ഗോ​പി​ക​യി​ലെ ക​ള​രി​വൈ​ഭ​വം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ച്ച​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഗോ​പി​ക മി​ക​ച്ച ക​ള​രി അ​ഭ്യാ​സി​യാ​യി മാ​റി. ക​ഴി​ഞ്ഞ വ​ര്‍​ഷം ത​ല​ശേ​രി​യി​ല്‍ ന​ട​ന്ന പൊ​ന്ന്യം ത​ങ്കം ക​ള​രി പ്ര​ദ​ര്‍​ശ​ന​ത്തി​ലെ അ​ഭ്യാ​സം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. കേ​ര​ള ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി​യു​ടെ ഉ​ണ്ണി​യാ​ര്‍​ച്ച പു​ര​സ്‌​കാ​ര​വും ഗോ​പി​ക​യ്ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്. നേ​മം പ്രാ​വ​ച്ച​മ്പ​ലം മീ​നൂ​ട്ടി ഭ​വ​നി​ല്‍ മോ​ഹ​ന​കു​മാ​റി​ന്‍റെ​യും സ​ജി​ത ടീ​ച്ച​റു​ടെ​യും മ​ക​ളാ​ണ്.

Related posts

Leave a Comment