കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര; കെ​എ​സ്ആ​ര്‍​ടി​സി അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചുതു​ട​ങ്ങി; അ​​പേ​​ക്ഷ​​ക​​ള്‍ ഔ​​ദ്യോ​​ഗി​​ക വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ സ​​മ​​ര്‍​പ്പി​​ക്ക​​ണം

കോ​​ട്ട​​യം: കാ​​ന്‍​സ​​ര്‍ രോ​​ഗി​​ക​​ള്‍​ക്ക് കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്‍ സൗ​​ജ​​ന്യ യാ​​ത്രാ പ​​ദ്ധ​​തി​​യി​​ല്‍​പ്പെ​​ടു​​ത്തി ഹാ​​പ്പി ലോം​​ഗ് ലൈ​​ഫ് (RFID) യാ​​ത്രാ കാ​​ര്‍​ഡ് ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി അ​​പേ​​ക്ഷ​​ക​​ള്‍ സ്വീ​​ക​​രി​​ച്ചുതു​​ട​​ങ്ങി.

കാ​​ന്‍​സ​​ര്‍ രോ​​ഗി​​ക​​ള്‍ സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും കീ​​മോ​​ തെ​​റാ​​പ്പി റേ​​ഡി​​യേ​​ഷ​​ന്‍, ചി​​കി​​ത്സാ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കാ​​യി യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​ന് കെ​​എ​​സ്ആ​​ര്‍​ടി​​സി ഓ​​ര്‍​ഡി​​ന​​റി മു​​ത​​ല്‍ സൂ​​പ്പ​​ര്‍​ ഫാ​​സ്റ്റ് വ​​രെ​​യു​​ള്ള ബ​​സു​​ക​​ളി​​ല്‍ സൗ​​ജ​​ന്യ​​മാ​​യി യാ​​ത്ര ചെ​​യ്യാം.

ചി​​കി​​ത്സാ ആ​​വ​​ശ്യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗ​​താ​​ഗ​​ത സൗ​​ക​​ര്യം സൗ​​ജ​​ന്യ​​മാ​​ക്കി രോ​​ഗി​​ക​​ള്‍​ക്ക് ആ​​ശ്വാ​​സ​​വും ആ​​ത്മ​​വി​​ശ്വാ​​സ​​വും ന​​ല്‍​കു​​ക​​യാ​​ണ് പ​​ദ്ധ​​തി​​യി​​ലു​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.www.keralartcit.com വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കേ​​ണ്ട​​ത്. പാ​​സ്പോ​​ര്‍​ട്ട് സൈ​​സ് ഫോ​​ട്ടോ, ആ​​ധാ​​ര്‍ കാ​​ര്‍​ഡ്, മേ​​ല്‍​വി​​ലാ​​സം, ഓ​​ങ്കോ​​ള​​ജി​​സ്റ്റ് ന​​ല്‍​കു​​ന്ന മെ​​ഡി​​ക്ക​​ല്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് എ​​ന്നി​​വ സ​​ഹി​​ത​​മാ​​ണ് അ​​പേ​​ക്ഷ ന​​ല്‍​കേ​​ണ്ട​​ത്.

കെ​​എ​​സ്ആ​​ര്‍​ടി​​സി ചീ​​ഫ് ഓ​​ഫീ​​സി​​ല്‍നി​​ന്ന് ല​​ഭ്യ​​മാ​​ക്കു​​ന്ന കാ​​ര്‍​ഡ് കെ​​എ​​സ്ആ​​ര്‍​ടി​​സി യൂ​​ണി​​റ്റ് ഓ​​ഫീ​​സ​​ര്‍ വ​​ഴി അ​​പേ​​ക്ഷ​​ക​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു ന​ൽ​കും. വീ​​ട് മു​​ത​​ല്‍ ഡോ​​ക്ട​​ര്‍ നി​​ര്‍​ദേ​​ശി​​ക്കു​​ന്ന ആ​​രോ​​ഗ്യ​​സ്ഥാ​​പ​​നം വ​​രെ​​യാ​​ണ് ഹാ​​പ്പി ലോം​​ഗ് ലൈ​​ഫ് കാ​​ര്‍​ഡി​​ല്‍ സൗ​​ജ​​ന്യ​യാ​​ത്ര ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കു​​ന്ന​​ത്.

അ​​പേ​​ക്ഷ​​ക​​ര്‍​ക്കു​​ള്ള നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍

  1. keralartcti.com എ​​ന്ന ഔ​​ദ്യോ​​ഗി​​ക വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ അ​​പേ​​ക്ഷ​​ക​​ള്‍ സ​​മ​​ര്‍​പ്പി​​ക്ക​​ണം.
  2. അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ള്‍ JPG, PNG, PDF ഫോ​​ര്‍​മാ​​റ്റി​​ല്‍ അപ്‌‌ലോഡ് ചെ​​യ്യ​​ണം.
  3. പാ​​സ്‌​​പോ​​ര്‍​ട്ട് സൈ​​സ് ഫോ​​ട്ടോ, ആ​​ധാ​​ര്‍ കാ​​ര്‍​ഡി​​ന്‍റെ കോ​​പ്പി, നി​​ല​​വി​​ലെ മേ​​ല്‍​വി​​ലാ​​സം തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ (ആ​​ധാ​​ര്‍ കാ​​ര്‍​ഡി​​ലെ മേ​​ല്‍​വി​​ലാ​​സ​​വു​​മാ​​യി വ്യ​​ത്യാ​​സ​​മു​​ണ്ടെ​​ങ്കി​​ല്‍ മാ​​ത്രം), ഓ​​ങ്കോ​​ളി​​ജി​​സ്റ്റ് ന​​ല്‍​കു​​ന്ന മെ​​ഡി​​ക്ക​​ല്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് (വെ​​ബ്‌​​സൈ​​റ്റി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ള്ള മാ​​തൃ​​ക​​യി​​ല്‍ ന​​ല്ക​​ണം).
  4. സ​​മ​​ര്‍​പ്പി​​ക്കു​​ന്ന എ​​ല്ലാ രേ​​ഖ​​ക​​ളും വ്യ​​ക്ത​​വും സാ​​ധു​​ത​​യു​​ള്ള​​തും നി​​ര്‍​ദി​​ഷ്ട ഫ​​യ​​ല്‍ ഫോ​​ര്‍​മാ​​റ്റി​​ലു​​മാ​​യി​​രി​​ക്ക​​ണം.
  5. അ​​പേ​​ക്ഷ​​ക​​ന്‍ ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ള്‍ തെ​​റ്റാ​​ണെ​​ന്ന് പി​​ന്നീ​​ട് ബോ​​ധ്യ​​പ്പെ​​ടു​​ന്ന പ​​ക്ഷം കാ​​ര്‍​ഡ് റ​​ദ്ദ് ചെ​​യ്തു നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും.

Related posts

Leave a Comment