പൊ​തു ഇ​ട​ങ്ങ​ളി​ൽ​നി​ന്ന്  നാ​യ്ക്ക​ളെ നീ​ക്ക​ണം; തെ​രു​വു​നാ​യ പ്ര​ശ്ന​ത്തി​ൽ നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ പ്ര​ശ്ന​ത്തി​ൽ സു​പ്ര​ധാ​ന ഉ​ത്ത​ര​വു​മാ​യി സു​പ്രീം കോ​ട​തി. റോ​ഡു​ക​ളി​ൽ നി​ന്നും പൊ​തു​യി​ട​ങ്ങ​ളി​ൽ നി​ന്നും തെ​രു​വു​നാ​യ്ക്ക​ളെ നീ​ക്ക​ണ​മെ​ന്നും നി​രീ​ക്ഷ​ണ​ത്തി​നാ​യി പെ​ട്രോ​ളിംഗ് സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി. ദേ​ശീ​യ​പാ​ത​യ​ട​ക്കം റോ​ഡു​ക​ളി​ൽ നി​ന്ന് ക​ന്നു​കാ​ലി​ക​ൾ, നാ​യ്ക്ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നാ​ണു സുപ്രീംകോടതി നി​ര്‍​ദേ​ശം.

ഇ​തി​നു സ​ർ​ക്കാ​രു​ക​ളും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക​ളും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മൃ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ പെ​ട്രോ​ളിം​ഗ് സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണം. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, സ്പോ​ർ​ട്സ് കോം​പ്ല​ക്സു​ൾ, ബ​സ് സ്റ്റാ​ന്‍​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വി​ട​ങ്ങ​ളി​ൽ നി​ന്ന് തെ​രു​വുനാ​യ്ക്ക​ളെ നീ​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കം നാ​യ്ക്ക​ൾ ക​യ​റാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ദി​വ​സേ​ന​യു​ള്ള പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ദേ​ശീ​യ​പാ​ത​ക​ളി​ൽ നി​ന്ന് മൃ​ഗ​ങ്ങ​ളെ നീ​ക്കി​യ ന​ട​പ​ടി​യി​ൽ എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ന​ട​പ്പി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​​മാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്ക​ണം.

പി​ടി​കൂ​ടു​ന്ന തെ​രു​വുനാ​യ്ക്ക​ളെ ഷെ​ൽ​ട്ട​ർ ഫോ​മു​ക​ളി​ലേ​ക്ക് മാ​റ്റി വ​ന്ധ്യ​ക​രി​ക്ക​ണം. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ട​ക്കം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം. പി​ടി​കൂ​ടു​ന്ന നാ​യ്ക്ക​ളെ വ​ന്ധീ​ക​ര​ണ​ത്തി​നു​ശേ​ഷം പി​ടി​ച്ച അ​തേ​സ്ഥ​ല​ത്ത് തു​റ​ന്നു​വി​ട​രു​തെ​ന്നും ഉ​ത്ത​ര​വി​ട്ടു. ആ​ശു​പ​ത്രി​ക​ൾ അ​ട​ക്കം പൊ​തു​ ഇട​ങ്ങ​ളി​ൽ നാ​യ്ക്ക​ൾ ക​യ​റാ​തി​രി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment