പട്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ ഭരണം നിലനിർത്തുകയെന്നും ഹിമന്ത പറഞ്ഞു.
‘ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ വീണ്ടുമെത്തണം. ജനങ്ങൾക്കും അതറിയാം. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ വിജയിപ്പിക്കും.’-ഹിമന്ത അവകാശപ്പെട്ടു. ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമാനം പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ടം. വോട്ടെണ്ണൽ വെള്ളിയാഴ്ച നടക്കും.

