ലിസ്ബണ്‍: 2026 എഡിഷനായിരിക്കും തന്റെ അവസാന ഫിഫ ലോകകപ്പ് എന്ന വെളിപ്പെടുത്തലുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടമാണ് പോര്‍ച്ചുഗല്‍ ഇതുവരെ കാഴ്ചവച്ചത്. 40കാരനായ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് ട്രോഫിയോടെ കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്നതാണ് കാല്‍പ്പന്ത് ആരാധകരുടെ ആകാംഷ.
അടുത്ത ലോകകപ്പ് എന്റെ അവസാന ലോകകപ്പായിരിക്കും. എനിക്ക് അപ്പോള്‍ത്തന്നെ 41 വയസ് ആകും. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ ഫുട്ബോളില്‍നിന്നു പൂര്‍ണമായി വിരമിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബിനും രാജ്യത്തിനുമായി 953 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 1000 കരിയര്‍ ഗോള്‍ എന്ന ചരിത്രനേട്ടത്തിലേക്കുള്ള കുതിപ്പികാണ് സിആര്‍7.

