തിരുവനന്തപുരം: ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്നും അത്തരക്കാരെ താന്‍ അകറ്റി നിര്‍ത്തിയിരുന്നുവെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അവതാരങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല.
അത്തരക്കാരെ ഒഴിവാക്കി നിര്‍ത്തിയായിരുന്നു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. ഇതില്‍ പലര്‍ക്കും വിഷമം ഉണ്ടായിട്ടുണ്ട്.ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ദൗര്‍ഭാഗ്യകരമായിപ്പോയി. സ്വര്‍ണ്ണപ്പാളി തന്റെ കാലത്ത് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്ന കാര്യം കോടതിയെ അറിയിക്കാത്തതാണ് തങ്ങള്‍ക്ക് സംഭവിച്ച പിഴവ്.
സത്യന്ധമായും സുതാര്യമായുമാണ് കാര്യങ്ങള്‍ ചെയ്തത്. നിലവിലെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്നും പ്രശാന്ത് വ്യക്തമാക്കി.
തനിക്കെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങളില്‍ നല്ല വിഷമമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

