ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദത്തിൽ ബിബിസി ക്ഷമ ചോദിച്ചു. ട്രംപ് കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന തോന്നലുണ്ടാക്കാൻ എഡിറ്റിംഗ് കാരണമായെന്ന് ബിബിസി കോർപറേഷൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്പ് ബിബിസി സംപ്രേഷണം ചെയ്ത ഡോക്കുമെന്ററിയിലാണ് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന എഡിറ്റിംഗ് ഉണ്ടായത്.
സംഭവത്തിൽ ക്ഷമ പറയുകയും മാനനഷ്ടം നല്കുകയും ചെയ്തില്ലെങ്കിൽ നൂറു കോടി ഡോളർ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. അതേസമയം, മാനനഷ്ടം നല്കുന്ന കാര്യം ബിബിസി വ്യക്തമാക്കിയിട്ടില്ല. ബിബിസി ഡയറക്ടർ ജനറലും വാർത്താവിഭാഗം മേധാവിയും നേരത്തേ രാജിവച്ചിരുന്നു.

