ബ​സു​ക​ളി​ൽ മോ​ഷ​ണം: മ​ട്ട​ന്നൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ; തിരക്കുള്ള ബസിൽ അഞ്ചംഗ സംഘം കയറി കൃത്രിമ തിരക്കുണ്ടാക്കിയാണ് ഇവർ മോഷണം നടത്തുന്നതെന്ന് പോലീസ്

arrestമ​ട്ട​ന്നൂ​ർ:  ബ​സി​ൽ ക​യ​റി  പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ  ര​ണ്ടു പേ​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സി​ന്‍റെ  പി​ടി​യി​ലാ​യി. വ​യ​നാ​ട്  ബ​ത്തേ​രി​യി​ലെ പി.​സി.​പ്ര​ജി​ത്ത് (33),  പു​ൽ​പ്പ​ള​ളി​യി​ലെ വി.​എ​സ്.​ബി​നോ​യ് (41)  എ​ന്നി​വ​രെ​യാ​ണ് മ​ട്ട​ന്നൂ​ർ എ​സ് ഐ  ​എ.​വി. ദി​നേ​ശും സം​ഘ​വും  അ​റ​സ്റ്റ്  ചെ​യ്ത​ത്. തി​ര​ക്കു​ള്ള  ബ​സു​ക​ളി​ൽ ക​യ​റു​ന്ന സം​ഘം യാ​ത്ര​ക്കാ​രു​ടെ പോ​ക്ക​റ്റ​ടി​ച്ച് സ്ഥ​ലം വി​ടു​ക​യാ​ണ്  പ​തി​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്  ഇ​രി​ട്ടി -മ​ട്ട​ന്നൂ​ർ  റൂ​ട്ടി​ൽ സ​ർ​വീ​സ്  ന​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ  വ​ച്ച് ചാ​വ​ശേ​രി​യി​ലെ അ​നീ​ഷി​ന്‍റെ പ​ഴ്സ് മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​ട്ട​ന്നൂ​ർ കോ​ട​തി​ക്ക് സ​മീ​പ​ത്ത് വ​ച്ച്   ഇ​രു​വ​രും പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ  ഇ​വ​ർ​ക്ക് കേ​സു​ണ്ടെ​ന്ന് പോ​ലീ​സ്  അ​റി​യി​ച്ചു.

തി​ര​ക്കു​ള്ള ബ​സി​ലും മ​റ്റും ക​യ​റു​ന്ന  സം​ഘ​ത്തി​ലെ  അ​ഞ്ചി​ലേ​റെ  പേ​രാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​ത്.  തി​ര​ക്കി​ല്ലാ​ത്ത ബ​സി​ൽ  കൃ​ത്യ​മ തി​ര​ക്കു​ണ്ടാ​ക്കി ക​വ​ർ​ച്ച  ന​ട​ത്തു​ന്ന​തും  ഇ​വ​രു​ടെ രീ​തി​യാ​ണെ​ന്ന്  പോ​ലീ​സ്  അ​റി​യി​ച്ചു. മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി  പോ​ലീ​സ്  തെ​ര​ച്ച​ൽ ന​ട​ത്തു​ക​യാ​ണ്. പ്ര​തി​ക​ളെ  ഇ​ന്ന്  മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ​ൽ  ഒ​ന്നാം  ക്ലാ​സ്  മ​ജി​സ്ട്രേ​റ്റ്  കോ​ട​തി​യി​ൽ  ഹാ​ജ​രാ​ക്കും.

Related posts