തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ജീവനൊടുക്കിയത്.
സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിൽ മനംനൊന്ത് ആനന്ദ് ജീവനൊടുക്കുകയായിരുന്നു. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്.
സ്ഥാനാർഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. സീറ്റ് ലഭിക്കാത്തതിനാൽ സ്വതന്ത്രനായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തൃക്കണാപുരത്ത് വി. വിനോദ് കുമാർ ആണ് നിലവിലെ ബിജെപി സ്ഥാനാർഥി.

