സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ല​തേ​ഷ്‌ വ​ധം: വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി; കേസിൽ 68 സാക്ഷികൾ; വി​ധി 28ന്

​ത​ല​ശേ​രി: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ ക​ട​ൽ​ത്തീ​ര​ത്ത് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 28 ന് ​കോ​ട​തി വി​ധി പ​റ​യും. സം​ഭ​വം ന​ട​ന്ന് 17 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കോ​ട​തി ഈ ​കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) നേ​താ​വും സി​പി​എം ബ്രാ​ഞ്ച്‌ സെ​ക്ര​ട്ട​റി​യു​മാ​യ ത​ലാ​യി​യി​ലെ കെ​ല​തേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ്‌ 28 ന് ​വി​ധി പ​റ​യു​ക. 64 സാ​ക്ഷി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.

ഇ​തി​ൽ 30 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. 90 രേ​ഖ​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 2020 ജ​നു​വ​രി എ​ട്ടി​നാ​ണു‌ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്‌. 2025 ഏ​പ്രി​ൽ 25വ​രെ സാ​ക്ഷി​വി​സ്‌​താ​രം തു​ട​ർ​ന്നു 2008 ഡി​സം​ബ​ർ 31നാ​ണ് ല​തേ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. ച​ക്യ​ത്തു​മു​ക്ക്‌ ക​ട​പ്പു​റ​ത്ത്‌ ബോം​ബെ​റി​ഞ്ഞ്‌ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ച്ച ശേ​ഷം കെ. ​ല​തേ​ഷി​നെ (28) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും സു​ഹൃ​ത്താ​യ മോ​ഹ​ൻ​ലാ​ൽ എ​ന്ന ലാ​ലു​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് കേ​സ്‌.

ബി​ജെ​പി നേ​താ​വും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ കു​ന്നും​പു​റ​ത്ത്‌ അ​ജേ​ഷ്‌ ഉ​ൾ​പ്പെ​ടെ 11 പ്ര​തി​ക​ളാ​ണു​ള്ള​ത്‌. ആ​ർ​എ​സ്‌​എ​സ്‌–​ബി​ജെ​പി​ക്കാ​രാ​യ സു​മി​ത്ത്‌ എ​ന്ന കു​ട്ട​ൻ, എ.​കെ. പ്ര​ജീ​ഷ്‌ ബാ​ബു എ​ന്ന പ്ര​ജീ​ഷ്‌, നി​ധി​ൻ എ​ന്ന നി​ധു, സ​ന​ൽ, സ്‌​മി​ജേ​ഷ്‌, സ​ജീ​ഷ്‌, എ.​ടി.​വി. ജ​യേ​ഷ്‌, സ​ന്തോ​ഷ്‌​കു​മാ​ർ എ​ന്ന ജു​ഗ്‌​നു, ശ​ര​ത്ത്‌ എ​ന്ന ബം​ഗാ​ളി ശ​ര​ത്ത്‌, സ​നീ​ഷ്‌ എ​ന്നി​വ​രാ​ണു മ​റ്റു പ്ര​തി​ക​ൾ.

Related posts

Leave a Comment