രാമേശ്വരം: സർക്കാർ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നിരസിച്ചതിനു യുവാവ് കുത്തിക്കൊന്നു. ഇന്നു രാവിലെ, സ്കൂളിൽ പോകുന്പോൾ തടഞ്ഞുനിർത്തി പ്രണയാഭ്യർഥന നടത്തുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു.
ഇതു നിരസിച്ചതോടെ പ്രകോപിതനായ മുനിരാജ് എന്ന യുവാവ് വിദ്യാർഥിനിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. വിദ്യാർഥി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
സംഭവമറിഞ്ഞ രാമേശ്വരം പോലീസ് സ്ഥലത്തെത്തി വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. പ്രണയം നിരസിച്ച വിദ്യാർഥിനിയെ മുനിരാജ് നേരത്തെയും ഉപദ്രവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുനിരാജിനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

