ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണ. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് ഇതുസസംബന്ധിച്ച തീരുമാനം. ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കാനും ധാരണയായി.
ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസുകൾക്കും നയതന്ത്രസേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. ജി7 ഉച്ചകോടിയിൽ ഇരു രാഷ്ട്രനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നു പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്.