വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സം​ഗീ​തം നി​ർ​ബ​ന്ധ​മാ​ക്ക​ണം; കേ​ന്ദ്ര​മ​ന്ത്രി​ക്ക് ഐ​സി​സി​ആ​റി​ന്‍റെ ക​ത്ത്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വി​മാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ സം​ഗീ​തം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ ക​ൾ​ച​റ​ൽ റി​ലേ​ഷ​ൻ‌​സ് (ഐ​സി​സി​ആ​ർ). ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്ക് ഐ​സി​സി​ആ​ർ പ്ര​സി​ഡ​ന്‍റ് വി​ന​യ് സ​ഹ​സ്ര​ബു​ദ്ധെ ക​ത്ത് ന​ൽ​കി.

ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഐ​സി​സി​ആ​ർ യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി​ക്ക് ഐ​സി​സി​ആ​ർ പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ർ ക​ത്ത് ന​ൽ​കി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​വു​മാ​യി ജ​ന​ങ്ങ​ളു​ടെ വൈ​കാ​രി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ത്ത​ര​മൊ​രു ചെ​റി​യ ചു​വ​ടു​വെ​യ്‌​പ്പ് വ​ള​രെ​യ​ധി​കം സ​ഹാ​യി​ച്ചേ​ക്കാ​മെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി വി​ന​യ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഈ ​നി​ർ​ദ്ദേ​ശ​ത്തെ​ക്കു​റി​ച്ച് സി​ന്ധ്യ പ്ര​തി​ക​രി​ച്ചി​ല്ല.

Related posts

Leave a Comment