ഇന്നു ലോക കാലാവസ്ഥ ദിനം;  ചൂട് കൂടിയിട്ടില്ല; ഉ​ഷ്ണം വർധിപ്പിക്കുന്നത് അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പം

സെ​ബി മാ​ളി​യേ​ക്ക​ൽ
തൃ​ശൂ​ർ: “എ​ന്തൊ​രു ചൂ​ട്, ശ​രീ​ര​മാ​കെ ത​ള​ർ​ന്നു​പോ​കു​ന്നു’ -മ​ധ്യ​കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ പ​ര​ക്കേ കേ​ൾ​ക്കു​ന്ന വാ​ക്കു​ക​ൾ. എ​ന്നാ​ൽ ചൂ​ട് അ​ത്ര​മാ​ത്രം കൂ​ടി​യി​ട്ടു​ണ്ടോ? ഇ​ല്ല എ​ന്നാ​ണ് ഉ​ത്ത​രം. കേ​ര​ള​ത്തി​ലി​പ്പോ​ൾ 34 മു​ത​ൽ 36വ​രെ ഡി​ഗ്രി ചൂ​ടേ അ​നു​ഭ​വ​പ്പെ​ടു​ന്നു​ള്ളൂ. എ​ന്നി​ട്ടും വ​ല്ലാ​ത്ത പു​ഴു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി ശാ​രീ​രി​ക ത​ള​ർ​ച്ച​യും. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പം കൂ​ടു​ന്പോ​ഴാ​ണ് പു​ഴു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 34 ഡി​ഗ്രി ചൂ​ടേ​യു​ള്ളൂ​വെ​ങ്കി​ലും അ​ന്ത​രീ​ക്ഷ​ത്തി​ൽ 90 ശ​ത​മാ​നം ഈ​ർ​പ്പ​മു​ണ്ടെ​ങ്കി​ൽ അ​ത് നാ​ല്പ​തി​ലേ​റെ ഡി​ഗ്രി ചൂ​ടാ​യി അ​നു​ഭ​വ​പ്പെ​ടും.

ചൂ​ട് വി​യ​ർ​പ്പു​വ​ഴി ന​ഷ്ട​പ്പെ​ടാ​താ​വു​ന്പോ​ൾ അ​തു ശ​രീ​ര​ത്തി​ൽ​ത​ന്നെ ത​ങ്ങി നി​ൽ​ക്കു​ക​യും വ​ല്ലാ​ത്ത ഉ​ഷ്ണം അ​ഥ​വാ പു​ഴു​ക്കം തോ​ന്നു​ക​യും ചെ​യ്യും. ത​ള​ർ​ച്ച​യോ മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളോ ഒ​പ്പം ഉ​ണ്ടാ​വു​ക​യോ ചെ​യ്യും . ഇ​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. ക​ഴി​ഞ്ഞ ആ​റു​പ​തി​റ്റാ​ണ്ടാ​യി അ​ന്ത​രീ​ക്ഷ​ത്തി​ലെ ശ​രാ​ശ​രി ചൂ​ടി​ൽ 0.65 ഡി​ഗ്രി​യു​ടെ വ​ർ​ധ​ന​യേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ​വെ​ന്ന് കാ​ലാ​വ​സ്ഥ ഗ​വേ​ഷ​ക​നാ​യ ഡോ. ​സി.​എ​സ്. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. പ​ക​ൽ​ച്ചൂ​ട് 0.99 ഡി​ഗ്രി വ​ർ​ധി​ച്ച​പ്പോ​ൾ രാ​ത്രി​ച്ചൂ​ട് 0.31 മാ​ത്ര​മാ​ണു വ​ർ​ധി​ച്ചി​ട്ടു​ള്ള​ത്.

ഈ ​കാ​ല​യ​ള​വി​ൽ​ത്ത​ന്നെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്, തു​ട​ർ​ന്ന് ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലും. ഏ​റ്റ​വും കു​റ​വ് ചൂ​ടു​കൂ​ടി​യ​ത് ഇ​ട​നാ​ട്ടി​ലാ​ണ്.ഭൂ​ത​ലം ചൂ​ടു​പി​ടി​ച്ച് സാ​ന്ദ്ര​ത കു​റ​ഞ്ഞ വാ​യു മേ​ല്പ്പോ​ട്ടു​യ​രു​ക​യും മു​ക​ളി​ലേ​ക്കു​യ​രും തോ​റും വാ​യു ത​ണു​ക്കു​ക​യും ചെ​യ്യു​ന്ന സം​വ​ഹ​ന​പ്ര​ക്രി​യ​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ശീ​തീ​ക​രി​ക്ക​പ്പെ​ട്ട വാ​യു സാ​ന്ദ്രീ​കൃ​ത പ്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​യി കാ​ർ​മേ​ഘ​ങ്ങ​ളാ​യി മാ​റും.

ഇ​ത്ത​രം കാ​ർ​മേ​ഘ​ങ്ങ​ളി​ൽ ഒ​രു നി​ശ്ചി​ത ശ​ത​മാ​നം വേ​ന​ൽ​മ​ഴ​യ്ക്കും കാ​ര​ണ​മാ​കും. സാ​ധാ​ര​ണ 290-300 മി​ല്ലി​ലി​റ്റ​ർ വേ​ന​ൽ​മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ ല​ഭി​ക്കാ​റ്. ഇ​പ്പോ​ൾ പെ​യ്ത ര​ണ്ടു​മൂ​ന്നു മ​ഴ​യി​ൽ​നി​ന്നാ​യി 50 മി​ല്ലി​ലി​റ്റ​റോ​ളം മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി മാ​ർ​ച്ച്- ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി ല​ഭി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ഉ​റ​ച്ച പ്ര​തീ​ക്ഷ.

കാ​ലാ​വ​സ്ഥ​ദി​നം
1961 മു​ത​ൽ എ​ല്ലാ​വ​ർ​ഷ​വും മാ​ർ​ച്ച് 23-ന് ​കാ​ലാ​വ​സ്ഥ ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ തു​ട​ങ്ങി. ഓ​രോ വ​ർ​ഷ​വും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​ണ് കാ​ലാ​വ​സ്ഥാ​ദി​നം ആ​ച​രി​ക്കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ​ത്തെ വി​ഷ​യം ” വെ​ത​ർ – റെ​ഡി, ക്ലൈ​മ​റ്റ് -​ സ്മാ​ർ​ട്ട് ’ എ​ന്നാ​ണ്.

Related posts