ഐ​പി​എ​ൽ 2024; സീ​സ​ണി​ലെ മി​ക​ച്ച 11 അം​ഗ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ​ഞ്ജു


ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 17-ാം പ​തി​പ്പി​ന് വ​ർ​ണാ​ഭ​മാ​യ പ​ര്യ​വ​സാ​നം. 2024 ഐ​പി​എ​ല്ലി​ൽ ക​ളി​ച്ച​തി​ൽ ഏ​റ്റ​വും മി​ക​ച്ച 11 ക​ളി​ക്കാ​രെ ഇ​വി​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​രു​പ​ക്ഷേ, നി​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ ക​ളി​ക്കാ​ർ ഇ​തി​ൽ ഉ​ണ്ടാ​യേ​ക്കി​ല്ല.

2024 സീ​സ​ണി​ൽ ഉ​ട​നീ​ളം ന​ട​ത്തി​യ ഇം​പാ​ക്ട് റേ​റ്റിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള 11 അം​ഗ സൂ​പ്പ​ർ ടീ​മി​നെ​യാ​ണ് അ​ണി​നി​ര​ത്തു​ന്ന​ത്. ക്രി​ക്ഇ​ൻ​ഫോ പു​റ​ത്തു​വി​ട്ട 2024 ടീം ​ഓ​ഫ് ദ ​സീ​സ​ണി​ന്‍റെ ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ൺ ആ​ണെ​ന്ന​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം. ടീ​മി​ൽ നാ​ല് വി​ദേ​ശ ക​ളി​ക്കാ​രെ മാ​ത്ര​മേ ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കൂ എ​ന്ന​തും പ​രി​ഗ​ണി​ച്ചാ​ണ് 2024 ഐ​പി​എ​ൽ സൂ​പ്പ​ർ ടീ​മി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നി​ക്കോ​ളാ​സ് പു​രാ​ൻ

അ​ഞ്ച്, ആ​റ് ന​ന്പ​റു​ക​ളി​ലാ​യി നി​ക്കോ​ളാ​സ് പു​രാ​ൻ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നു​വേ​ണ്ടി 14 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 178.21 സ്ട്രൈ​ക്ക് റേ​റ്റി​ൽ 499 റ​ൺ​സ് നേ​ടി. വെ​സ്റ്റ് ഇ​ൻ​ഡീ​സ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഐ​പി​എ​ൽ സീ​സ​ൺ ആ​ണി​ത്. 45.63 ആ​ണ് ഇം​പാ​ക്ട് റേ​റ്റ്.

ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ്

17 മു​ത​ൽ 20വ​രെ​യു​ള്ള ഡെ​ത്ത് ഓ​വ​റു​ക​ളി​ൽ ഈ ​സീ​സ​ണി​ൽ ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​യ ബാ​റ്റ​റാ​യി​രു​ന്നു ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ്. 17-20 ഓ​വ​റു​ക​ളി​ൽ 75 പ​ന്ത് നേ​രി​ട്ട് 223 റ​ൺ​സ് സ്റ്റ​ബ്സ് അ​ടി​ച്ചു​കൂ​ട്ടി. 297.33 ആ​ണ് ഡെ​ത്ത് ഓ​വ​റു​ക​ളി​ൽ സ്റ്റ​ബ്സി​ന്‍റെ സ്ട്രൈ​ക്ക് റേ​റ്റ്. 32.50 ആ​ണ് ഇം​പാ​ക്ട് റേ​റ്റ്. 13 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 190.90 സ്ട്രൈ​ക്ക് റേ​റ്റി​ൽ 378 റ​ൺ​സ് ഈ ​സീ​സ​ണി​ൽ താ​രം സ്വ​ന്ത​മാ​ക്കി.

വി​രാ​ട് കോ​ഹ്‌​ലി

ഈ ​സീ​സ​ണി​ലെ ടോ​പ് സ്കോ​റ​റാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​രാ​ട് കോ​ഹ്‌​ലി. ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ ചു​രു​ങ്ങി​യ​ത് 10 മ​ത്സ​രം ക​ളി​ച്ച​തി​ൽ ഏ​റ്റ​വും മി​ക​ച്ച ഇം​പാ​ക്ട് റേ​റ്റിം​ഗ് ഉ​ള്ള ബാ​റ്റ​റാ​ണ് കോ​ഹ്‌​ലി. 47.53 ആ​ണ് കോ​ഹ്‌​ലി​യു​ടെ ഇം​പാ​ക്ട് റേ​റ്റിം​ഗ്. 15 ഇം​ന്നിം​ഗ്സി​ൽ​നി​ന്ന് 154.69 സ്ട്രൈ​ക്ക്റേ​റ്റി​ൽ 741 റ​ൺ​സ് കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി.

നെ​രെ​യ്ൻ

ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ മ​റ്റൊ​രു ഓ​ൾ റൗ​ണ്ട​റി​നും സാ​ധി​ക്കാ​ത്ത നേ​ട്ട​മാ​ണ് 2024 സീ​സ​ണി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു​വേ​ണ്ടി വെ​സ്റ്റ് ഇ​ൻ​ഡീ​സു​കാ​ര​നാ​യ സു​നി​ൽ ന​രെ​യ്ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ 175+ സ്ട്രൈ​ക്ക് റേ​റ്റോ​ടെ 450ൽ ​അ​ധി​കം റ​ൺ​സും ഏ​ഴി​ൽ താ​ഴം ഇ​ക്കോ​ണ​മി​യി​ൽ 15ൽ ​അ​ധി​കം വി​ക്ക​റ്റും നേ​ടു​ന്ന ആ​ദ്യ താ​ര​മാ​ണ് ന​രെ​യ്ൻ. 79.66 ആ​ണ് ന​രെ​യ്ന്‍റെ ഈ ​സീ​സ​ണി​ലെ ഇം​പാ​ക്ട് റേ​റ്റിം​ഗ്. 14 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 180.74 സ്ട്രൈ​ക്ക് റേ​റ്റി​ൽ 488 റ​ൺ​സും 6.69 ഇ​ക്കോ​ണ​മി​യി​ൽ 17 വി​ക്ക​റ്റും ന​രെ​യ്ൻ സ്വ​ന്ത​മാ​ക്കി.

സ​ഞ്ജു സാം​സ​ൺ

മു​ൻ സീ​സ​ണു​ക​ളെ അ​പേ​ക്ഷി​ച്ച് സ​ഞ്ജു സാം​സ​ന്‍റെ ഏ​റ്റ​വും മി​ക​ച്ച സീ​സ​ൺ ആ​യി​രു​ന്നു 2024. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​നാ​യ സ​ഞ്ജു ആ​ദ്യ 11 മ​ത്സ​ര​ങ്ങ​ളി​ൽ 163.54 സ്ട്രൈ​ക്ക് റേ​റ്റി​ൽ 471 റ​ൺ​സ് നേ​ടി. അ​വ​സാ​ന നാ​ല് ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 103.44 സ്ട്രൈ​ക്ക് റേ​റ്റി​ൽ 60 റ​ൺ​സ് മാ​ത്ര​മേ നേ​ടി​യു​ള്ളൂ. എ​ന്നാ​ൽ, ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നാം ന​ന്പ​ർ ബാ​റ്റ​റാ​യി​രു​ന്നു സ​ഞ്ജു. 36.12 ആ​ണ് ഇം​പാ​ക്ട് റേ​റ്റിം​ഗ്. 15 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 153.46 സ്ട്രൈ​ക്ക് റേ​റ്റി​ൽ 531 റ​ൺ​സ് നേ​ടി.

റി​യാ​ൻ പ​രാ​ഗ്

നാ​ലാം ന​ന്പ​റി​ൽ 2024 ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച​ത് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ റി​യാ​ൻ പ​രാ​ഗാ​ണ്. നാ​ലാം ന​ന്പ​റി​ൽ മി​ക​ച്ച ര​ണ്ടാ​മ​ത് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ര​ജ​ത് പാ​ട്ടി​ദാ​റി​നേ​ക്കാ​ൾ 251 റ​ൺ​സ് അ​ധി​കം പ​രാ​ഗ് സ്കോ​ർ ചെ​യ്തു. 42.30 ആ​ണ് റി​യാ​ൻ പ​രാ​ഗി​ന്‍റെ ഇം​പാ​ക്ട് റേ​റ്റിം​ഗ്. 14 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 149.21 സ്ട്രൈ​ക്ക് റേ​റ്റി​ൽ 573 റ​ൺ​സ് റി​യാ​ൻ പ​രാ​ഗ് സ്വ​ന്ത​മാ​ക്കി.

ആ​ന്ദ്രെ റ​സ​ൽ

ഈ ​സീ​സ​ണി​ൽ വെ​റും 120 പ​ന്ത് മാ​ത്ര​മാ​ണ് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ വെ​സ്റ്റ് ഇ​ൻ​ഡീ​സ് താ​രം ആ​ന്ദ്രെ റ​സ​ൽ നേ​രി​ട്ട​ത്. 185.00 സ്ട്രൈ​ക്ക് റേ​റ്റി​ൽ 222 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടു​ക​യും ചെ​യ്തു. മ​ധ്യ ഓ​വ​റു​ക​ളി​ൽ വി​ക്ക​റ്റ് വീ​ഴ്ത്താ​ൻ റ​സ​ലി​നു സാ​ധി​ച്ചു. 55.85 ആ​ണ് റ​സ​ലി​ന്‍റെ ഇം​പാ​ക്ട് റേ​റ്റ്. 14 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 185.00 സ്ട്രൈ​ക്ക് റേ​റ്റി​ൽ 222 റ​ൺ​സ് നേ​ടി, 10.05 ഇ​ക്കോ​ണ​മി​യി​ൽ 19 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

കു​ൽ​ദീ​പ് യാ​ദ​വ്

2024 സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇം​പാ​ക്ട് റേ​റ്റിം​ഗു​ള്ള ര​ണ്ടാ​മ​ത് ബൗ​ള​റാ​ണ് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ കു​ൽ​ദീ​പ് യാ​ദ​വ്. 11 മ​ത്സ​ര​ങ്ങ​ളി​ൽ 8.65 ഇ​ക്കോ​ണ​മി​യി​ൽ 16 വി​ക്ക​റ്റ് കു​ൽ​ദീ​പ് സ്വ​ന്ത​മാ​ക്കി. 52.65 ആ​ണ് ഈ ​സ്പി​ന്ന​റി​ന്‍റെ ഇം​പാ​ക്ട് റേ​റ്റിം​ഗ്.

ഹ​ർ​ഷി​ത് റാ​ണ

കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ കി​രീ​ട​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച പേ​സ​റാ​ണ് ഹ​ർ​ഷി​ത് റാ​ണ. 42.91 ആ​ണ് ഇം​പാ​ക്റ്റ് റേ​റ്റിം​ഗ്. 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 9.08 ഇ​ക്കോ​ണ​മി​യി​ൽ 19 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

ജ​സ്പ്രീ​ത് ബും​റ

ഈ ​സീ​സ​ൺ ഐ​പി​എ​ല്ലി​ൽ ഏ​റ്റ​വും മി​ക​ച്ച ഇം​പാ​ക്ട് റേ​റ്റു​ള്ള ബൗ​ള​റാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ജ​സ്പ്രീ​ത് ബും​റ. ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ച്ച​തി​ൽ ഇം​പാ​ക്ട് റേ​റ്റിം​ഗി​ൽ സു​നി​ൽ ന​രെ​യ്നു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​വും ബും​റ​യ്ക്കു​ണ്ട്. 14 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 6.48 ഇ​ക്കോ​ണ​മി​യി​ൽ 20 വി​ക്ക​റ്റ് ബും​റ സ്വ​ന്ത​മാ​ക്കി. 59.38 ആ​ണ് ഇം​പാ​ക്ട് റേ​റ്റ്.

സ​ന്ദീ​പ് ശ​ർ​മ

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ സ​ന്ദീ​പ് ശ​ർ​മ​യേ​ക്കാ​ൾ വി​ക്ക​റ്റ് വീ​ഴ്ത്തി​യ 22 ബൗ​ള​ർ​മാ​രു​ണ്ട്. എ​ന്നാ​ൽ, സ​ന്ദീ​പ് ശ​ർ​മ ഈ ​ഐ​പി​എ​ല്ലി​ൽ എ​റി​ഞ്ഞ 38 ഓ​വ​റു​ക​ളി​ൽ 28ഉം ​പ​വ​ർ​പ്ലേ​യി​ലും ഡെ​ത്ത് ടൈ​മി​ലു​മാ​യി​രു​ന്നു. പ​വ​ർ​പ്ലേ​യി​ൽ എ​റി​ഞ്ഞ 15 ഓ​വ​റി​ൽ 7.6 മാ​ത്ര​മാ​യി​രു​ന്നു ഈ ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ബൗ​ള​റി​ന്‍റെ ഇ​ക്കോ​ണ​മി. അ​തു​കൊ​ണ്ടു​ത​ന്നെ 41.29 ആ​ണ് സ​ന്ദീ​പി​ന്‍റെ ഇം​പാ​ക്ട് റേ​റ്റ്. 10 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 8.18 ഇ​ക്കോ​ണ​മി​യി​ൽ 13 വി​ക്ക​റ്റ് മാ​ത്ര​മാ​ണ് സ​ന്ദീ​പ് വീ​ഴ്ത്തി​യ​ത്.ഇം​പാ​ക്ട് സ​ബ്: ര​ജ​ത് പാ​ട്ടി​ദാ​ർ (ആ​ർ​സി​ബി), വ​രു​ൺ ച​ക്ര​വ​ർ​ത്തി (കെ​കെ​ആ​ർ).

Related posts

Leave a Comment