ജാ​ൻ​വി​യു​ടെ സ​മ്പാ​ദ്യം കേ​ട്ട് ഞെ​ട്ടരുത്!

പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി​രു​ന്നു അകാലത്തിൽ പൊലിഞ്ഞ ശ്രീ​ദേ​വി. ശ്രീ​ദേ​വി​ക്കു പി​ന്നാ​ലെ മ​ക​ൾ ജാ​ൻ​വി ക​പുറും സി​നി​മാരം​ഗ​ത്തേ​ക്കു വ​ന്നു. ശ്രീ​ദേ​വി​യെപ്പോ​ലെ മി​ക​ച്ച ന​ടി​യാ​യി മാ​റാ​ൻ ജാ​ൻ​വി​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം അ​ഭി​ന​യ​ത്തി​ന്‍റെ പേ​രി​ൽ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ജാ​ൻ​വി​ക്ക് കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

നി​ർ​മാ​താ​വാ​യ ബോ​ണി ക​പുറാ​ണ് ജാ​ൻ​വി​യു​ടെ അ​ച്ഛ​ൻ. കു​ടും​ബ സ്വാ​ധീ​നം കൊ​ണ്ടു മാ​ത്ര​മാ​ണ് തു​ട​രെ പ​രാ​ജ​യ സി​നി​മ​ക​ളു​ണ്ടാ​യി​ട്ടും ജാ​ൻ​വി ബോ​ളി​വു​ഡി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണു വി​മ​ർ​ശ​ക​ർ പ​റ​യു​ന്ന​ത്.

ജാ​ൻ​വി​യു​ടെ സ​മ്പാ​ദ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ച​ർ​ച്ച​യാ​കു​ന്ന​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 82 കോ​ടി​യു​ടെ ആ​സ്തി ജാ​ൻ​വി​ക്കു​ണ്ട്. ഒ​രു സി​നി​മ​യ്ക്ക് അ‍​ഞ്ച് കോ​ടി​ക്കും പ​ത്ത് കോ‌​ടി​ക്കും ഇ‌​ട​യി​ലാ​ണ് ജാ​ൻ​വി വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം.

ഒ​രു​പി​ടി ബ്രാ​ൻ​ഡു​ക​ളു​ടെ പ​ര​സ്യ​ത്തി​ലും ജാ​ൻ​വി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 70 ല​ക്ഷം രൂ​പ മു​ത​ൽ 80 ല​ക്ഷം രൂ​പ വ​രെ പ​ര​സ്യ​ങ്ങ​ൾ​ക്ക് വാ​ങ്ങു​ന്നു. മും​ബൈ​യി​ൽ നി​ര​വ​ധി പ്രോ​പ്പ​ർ​ട്ടി​ക​ളും ജാ​ൻ​വി​ക്കു​ണ്ട്. മും​ബൈ​യി​ൽ ന‌​ടി താ​മ​സി​ക്കു​ന്ന വീ​ടി​നു കോ​ടി​ക​ളാ​ണുവി​ല. ആ​ഡം​ബ​ര കാ​റു​ക​ളു​ടെ ഒ​രു ശേ​ഖ​ര​വും ജാ​ൻ​വിക്കുണ്ട്.

ഒ​രു മാ​ഗ​സി​നി​ലാ​ണ് ജാ​ൻ​വി​യു​ടെ സ​മ്പ​ത്തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തുവ​ന്ന​ത്. ഇ​തി​ന​കം ഇ​വ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ഒ​രു സി​നി​മ​യ്ക്ക് അ‍​ഞ്ച് കോ​ടി രൂ​പ പ്ര​തി​ഫ​ലം വാ​ങ്ങാ​ൻ മാ​ത്രം എ​ന്താ​ണ് ജാ​ൻ​വി ഇ​തു​വ​രെ ക​രി​യ​റി​ൽ ചെ​യ്ത​തെ​ന്ന് ഇ​വ​ർ ചോ​ദി​ക്കു​ന്നു. ക​രി​യ​റി​ൽ എ​ടു​ത്തുപ​റ​യാ​ൻ ഹി​റ്റ് സി​നി​മ​ക​ൾ ജാ​ൻ​വി​ക്കി​ല്ല. ചെ​യ്യു​ന്ന സി​നി​മ​ക​ളി​ൽ പ​ല​തും തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ റീ​മേ​ക്കാ​ണ്.

നി​ർ​മാ​താ​വാ​യ പി​താ​വ് ബോ​ണി ക​പു​റി​ന്‍റെ​യും കു​ടും​ബ സു​ഹൃ​ത്താ​യ ക​ര​ൺ ജോ​ഹ​റി​ന്‍റെ​യും സ്വാ​ധീ​ന​മാ​ണ് ജാ​ൻ​വി​ക്ക് വീ​ണ്ടും വീ​ണ്ടും അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ജാ​ൻ​വി​ക്ക് ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ മ​റ്റൊ​രു പു​തു​മു​ഖ​ത്തി​നു ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ അ​വ​ർ ഇ​ന്ന് ഇ​ന്ത്യ​ൻ സി​നി​മയ്ക്കു മു​ത​ൽക്കൂട്ടാകുമായിരുന്നുവെന്നും വി​മ​ർ​ശ​ക​ർ പ​റ​യു​ന്നു.

Related posts

Leave a Comment