പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി ത​ർ​ക്കം; ഹോട്ടൽ ഉടമയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല; ര​ണ്ടു പേ​ർ പി​ടി​യി​ൽ


ക​ണ്ണൂ​ർ: വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ആ​യി​ക്ക​ര​യി​ൽ ഹോ​ട്ട​ലു​ട​മ​യെ കുത്തിക്കൊ​ന്നു. ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി 12.30 തോ​ടെ​യാ​ണ് സം​ഭ​വം.

പ​യ്യാ​മ്പ​ല​ത്തെ സു​ഫി​മ​ക്കാ​നി ഹോ​ട്ട​ൽ ഉ​ട​മ താ​യ​ത്തെ​രു ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ക​ലി​മ​യി​ൽ ജ​ഷീ​റാ​ണ്(35) കൊ​ല്ല​പ്പെ​ട്ട​ത്. ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​ക​ളാ​യ റാ​ബി​ഹ്, ഹ​നാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 12.25 ഓ​ടെ ഹോ​ട്ട​ൽ അ​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ ആ​യി​ക്ക​ര മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് ‌സ​മീ​പ​ത്ത് വ​ച്ച് പ്ര​തി​ക​ൾ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ജ​ഷീ​റി​നെ ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

​റോ​ഡ് സൈ​ഡി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം. ജ​ഷീ​റി​നെ കു​ത്തി പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പെ​ടു​ന്ന​ത് സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ എ​സി​പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കൂ​ടു​ത​ൽ പേ​ർ സം​ഭ​വ​ത്തി​ൽ ഉ​ൾ​പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ‌‌‌പ​രേ​ത​നാ​യ സ​ത്താ​ർ- അ​ഫ്സ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Related posts

Leave a Comment