ആ കോളുകളുടെ ഉറവിടം കണ്ടെത്തിയില്ല! ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിച്ചു ബംഗളൂരുവിലെത്തിയ പോലീസ് സംഘം മടങ്ങി

വെ​ച്ചൂ​ച്ചി​റ: കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​നം അ​ന്വേ​ഷി​ച്ചു ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​വും മ​ട​ങ്ങി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ജെ​സ്ന​യു​ടെ സ​ഹോ​ദ​രി​യു​ടെ മൊ​ബൈ​ലി​ലേ​ക്കു വ​ന്ന ര​ണ്ട് ഫോ​ൺ കോ​ളു​ക​ളു​ടെ ഉ​റ​വി​ടം തേ​ടി​യാ​ണ് വെ​ച്ചൂ​ച്ചി​റ എ​എ​സ്ഐ​യും സം​ഘ​വും ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യ​ത്. മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

കൊ​ല്ല​മു​ള സ​ന്തോ​ഷ്ക​വ​ല കു​ന്ന​ത്തു​വീ​ട്ടി​ൽ ജ​യിം​സി​ന്‍റെ മ​ക​ളാ​യ ജെ​സ്ന​യെ ക​ഴി​ഞ്ഞ 22നു ​രാ​വി​ലെ 10നാ​ണ് ജെ​സ്ന വീ​ട്ടി​ൽ​നി​ന്നു പോ​യ​ത്. ബ​ന്ധു​വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പോ​കു​ക​യാ​യി​രു​ന്നു. പി​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്കു പോ​യി​രി​ക്കാ​മെ​ന്നു ക​രു​തി​യെ​ങ്കി​ലും അ​വി​ടെ എ​ത്താ​തെ വ​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം.

Related posts