ഗുരുവായൂരിലെ നെയ്‌വിളക്ക് വഴിപാട്; പ്ര​ത്യേ​ക ദ​ർ​ശ​നസൗ​ക​ര്യ​വും  പ്ര​സാ​ദ കി​റ്റും നാ​ളെ മു​ത​ൽ

ഗു​രു​വാ​യൂ​ർ: ആ​യി​രം രൂ​പ​യ്ക്ക് നെ​യ്‌വി​ള​ക്ക് വ​ഴി​പാ​ടു ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ദ​ർ​ശ​ന സൗ​ക​ര്യ​വും പ്ര​സാ​ദ​കി​റ്റും ന​ൽ​കാൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.​നാ​ളെ മു​ത​ൽ ഈ സം​വി​ധാ​നം നി​ല​വി​ൽ​വ​രും.​ നെ​യ്‌വി​ള​ക്ക് വ​ഴി​പാ​ട് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്ക് വ​രി നി​ൽ​ക്കാ​തെ കൊ​ടി​മ​ര​ത്തി​നു മു​ന്നിലൂ​ടെ ദ​ർ​ശ​നസൗ​ക​ര്യം ഒ​രു​ക്കും.​ ദ​ർ​ശ​ന​ത്തി​നുശേ​ഷം ഗോ​പു​ര​ത്തി​ൽനി​ന്ന് പ്ര​സാ​ദ കി​റ്റും ന​ൽ​കും.​

നി​ല​വി​ൽ 4500 രൂ​പ​ക്ക് നെ​യ്‌വി​ള​ക്ക് ശീ​ട്ടാ​ക്കി​യാ​ൽ അ​ഞ്ചുപേ​ർ​ക്ക് ദ​ർ​ശ​നസൗ​ക​ര്യം ന​ൽ​കു​ന്ന രീതിക്കു പു​റ​മെ​യാ​ണി​ത്.​ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നസൗ​ക​ര്യം വ​ർ​ധിപ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭ​ര​ണ​സ​മി​തി ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.​ നിലവിൽ നാ​ലും അ​ഞ്ചും മ​ണി​ക്കൂ​ർ വ​രിനി​ന്നാ​ലാ​ണ് ദ​ർ​ശ​നം ന​ട​ത്താ​നാ​വു​ക.​ ഇ​തു മു​ത​ലെ​ടു​ത്ത് ചി​ല​ർ ഭ​ക്ത​രി​ൽനി​ന്ന് വ​ൻ തു​ക ഈ​ടാ​ക്കി ദ​ർ​ശ​നത്തിന് സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്്.

ഇത്തരം ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും പു​തി​യ തീ​രു​മാ​നം വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.​
ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന വ​ഴി​പാ​ടാ​യ ഉ​ദ​യാ​സ്ത​മ​ന പൂ​ജ കൂ​ടു​ത​ൽ ഭ​ക്ത​ർ​ക്ക് ന​ട​ത്താ​ൻ ക​ഴിയുന്ന​തു​പോ​ലെ ക്ര​മീ​ക​രി​ക്കു​ന്ന വി​ഷ​യം അ​ടു​ത്ത ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.​

ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ദേവ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​ മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, എ.​വി.​പ്ര​ശാ​ന്ത്, എം.​ വി​ജ​യ​ൻ, കെ.​കെ.​ രാ​മ​ച​ന്ദ്ര​ൻ, പി.​ഗോ​പി​നാ​ഥ​ൻ, ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണ​ുഗോ​പാ​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി.​ ശ​ശീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts