ദുരൂഹതകള്‍ അവസാനിക്കുന്നില്ല, വീട്ടുജോലിക്കാരും മാനേജരും മരിച്ചതിനു പിന്നാലെ ജയലളിതയെ ചികിത്സിച്ച നേഴ്‌സ് അത്യാസന്നനിലയില്‍ ഗ്ലോറിയ ആത്മഹത്യയ്ക്ക് ശ്രമിച്ചതോ അതോ?

jayaതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം ദുരൂഹമെന്ന് വിശ്വസിക്കുന്നവരാണ് ഏറെപ്പേരും. അമ്മയെ ശശികലയും കൂട്ടരും കൊലപ്പെടുത്തിയതാണെന്നാണ് തമിഴ്‌നാട്ടിലെ പലരും കരുതുന്നത്. ജയലളിതയുടെ മരണശേഷം വലിയ വിവാദങ്ങള്‍ക്കാണ് ചില വെളിപ്പെടുത്തലുകള്‍ സാക്ഷ്യം വഹിച്ചത്. മരണശേഷവും തലൈവി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ജയയുമായി ബന്ധപ്പെട്ട ഓരോരുത്തരായി മരണത്തിനു കീഴടങ്ങി കൊണ്ടിരിക്കുന്നു. ഇതില്‍ പലരുടെയും മരണം ദുരൂഹമായിരുന്നു താനും. കോടനാട് എസ്‌റ്റേറ്റിലെ മാനേജരും ജീവനക്കാരും കൊല്ലപ്പെട്ടത് ഏവരും ഞെട്ടലോടെയാണ് കേട്ടത്.

ഇപ്പോഴിതാ ജയയുടെ അന്ത്യനിമിഷങ്ങളില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ കൂടി മരണത്തിന്റെ വക്കില്‍. അപ്പോളോ ഹോസ്പിറ്റലില്‍ ജയയെ പരിചരിച്ച നേഴ്‌സിനെയാണ് ദുരൂഹസാഹചര്യത്തില്‍ വിഷം കണ്ടെത്തിയത്. ചെന്നെ അയനാവരം സ്വദേശിയായ ഗ്ലോറിയയാണ് രണ്ട് മക്കള്‍ക്കും വിഷം നല്‍കിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മകളുടേത് ആത്മഹത്യശ്രമമല്ലെന്നും ആരോ അവരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്.

വീടുകളില്‍ പോയി രോഗികളെ ശുശ്രൂഷിക്കുന്ന അപ്പോളോ ഹോം കെയറിലെ നേഴ്‌സാണ് ഗ്ലോറിയ. ഗ്ലോറിയയുടെ ഭര്‍ത്താവ് കഴിഞ്ഞമാസം ആത്മഹത്യ ചെയ്തിരുന്നു. ഇതിലെ മനോവിഷമം കൊണ്ടാണ് ഗ്ലോറിയ കുട്ടികള്‍ക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗ്ലോറിയയെ രാജീവ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുട്ടികളെ അപ്പോളോ ആശുപത്രിയിലും ചികിത്സയിലാണ്.

Related posts