നടിയുടെ ദൃശ്യങ്ങള്‍ എന്തു വില കൊടുത്തും സ്വന്തമാക്കാന്‍ വന്‍ മാഫിയകള്‍; പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയാല്‍ ലഭിക്കുന്നത് കോടികള്‍

bhavana-porn-600നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മറ്റാരും കാണാത്ത ഒരു അപകട സാധ്യത കൂടി ഉടലെടുക്കുന്നു. നടിയുടെ ദ്യശ്യങ്ങള്‍ അടങ്ങിയ വീഡിയോ കൈക്കലാക്കാന്‍ വന്‍ മാഫിയ തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഈ സാധ്യതയെ നിസാരമായി തള്ളികളയാനും പറ്റില്ല. നടി ആക്രമിക്കപ്പെട്ട വിവരം പുറത്ത് വന്ന ഉടന്‍ തന്നെ ആ ദൃശ്യങ്ങളെ കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നിരുന്നു. അത് ഏത് നിമിഷവും ചോര്‍ന്നേക്കാം എന്ന ഭയവും ഉണ്ടായി. നടിമാരുടെ അശ്ലീലദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് കൈമാറിയാല്‍ ലഭിക്കുന്നത് കോടികളാണെന്നതാണ് ഇത്തരക്കാരെ വന്‍തുക കൊടുത്ത് ദൃശ്യങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നത്.

സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ പകര്‍ത്തുന്ന അതിക്രമങ്ങള്‍ക്ക് അശ്ലീലവെബ്‌സൈറ്റുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.പ്രീമിയം മെമ്പര്‍ഷിപ്പ് നല്‍കുന്ന അശ്ലീല സൈറ്റുകളാണ് ഇതില്‍ പ്രധാനം. കോടിക്കണക്കിന് രൂപയാണ് ഇത്തരം വെബ്‌സൈറ്റുകളുടെ വരുമാനം. അവര്‍ ഉപഭോക്താക്കള്‍ക്ക് വേണ്ട തരം വീഡിയോകള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകും. നടി ആക്രമിക്കപ്പെട്ട കേസ് ലോകശ്രദ്ധ തന്നെ നേടിയ ഒന്നാണ്. അതുകൊണ്ട് തന്നെ അതിന്റെ ദൃശ്യങ്ങള്‍ക്ക് ആവശ്യക്കാരും കൂടുതലായിരിക്കും. ആ ദൃശ്യങ്ങള്‍ കിട്ടാന്‍ വേണ്ടി ഇത്തരം വെബ്‌സൈറ്റുകള്‍ കോടികള്‍ പോലും മുടക്കാന്‍ മടി കാണിക്കില്ല എന്നതാണ് മറ്റൊരു വശം.നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഇത്തരം മാഫിയകള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ല. ദൃശ്യങ്ങള്‍ ചോര്‍ന്നതായി വാര്‍ത്ത പരന്നതോടെയാണ് ഇത്തരം മാഫിയ സംഘങ്ങള്‍ വീഡിയോയ്ക്കു വേണ്ടി സജീവമായി രംഗത്തിറങ്ങിയത്.

Related posts