ആ കഥാപാത്രം ചെയ്യാൻ കഴിയുന്നില്ല; കാ​ര​വ​നി​ലി​രു​ന്ന് ക​ര​ഞ്ഞ് ജയസൂര്യ


ന​മ്മ​ൾ ന​മ്മു​ടെ ഉ​ള്ളി​ലെ സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞ മൊ​മ​ന്‍റ് ആ​യി​രു​ന്നു അ​ത്. ന​മ്മ​ളെ ഉ​ട​ച്ചു ക​ള​യു​ക എ​ന്നൊ​ക്കെ പ​റ​യി​ല്ലേ. അ​താ​യി​രു​ന്നു ഞാ​ൻ മേ​രി​ക്കു​ട്ടി എ​ന്ന സി​നി​മ.

ന​മുക്കൊ​ന്നും, അ​താ​യ​ത് ജ​യ​സൂ​ര്യ​ക്ക് ഒ​ന്നും ഒ​രു റോ​ളു​മി​ല്ലെ​ന്ന് പ​റ​യി​ല്ലേ. അ​ങ്ങ​നെ ഒ​ന്ന്. നി​ന്‍റെ ശ​രീ​രം ഇ​ങ്ങ് ത​ന്നേ​ക്ക് എ​ന്ന് പ​റ​യു​ന്ന ഒ​രു അ​വ​സ്ഥ ആ​യി​രു​ന്നു.

പ​ര​കാ​യ​പ്ര​വേ​ശ​മോ എ​ന്താ​ണ് അ​തി​ന്‍റെ വാ​ക്ക് എ​ന്നൊ​ന്നും അ​റി​യി​ല്ല. എ​ന്താ​യാ​ലും ന​മുക്കൊ​ന്നും അ​വി​ടെ ഒ​രു റോ​ളു​മി​ല്ലെ​ന്ന് മ​ന​സി​ലാ​യി. മൂ​ന്ന് ദി​വ​സം എ​നി​ക്ക് ആ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ പ​റ്റു​ന്നി​ല്ലാ​യി​രു​ന്നു.

അ​ങ്ങ​നെ ഒ​രു ക്യാ​ര​ക്ട​റി​ലേ​ക്ക് എ​ത്താ​ൻ പ​റ്റി​യി​ല്ല. ഞാ​ൻ കാ​ര​വ​നി​ൽ ഇ​രു​ന്ന് ക​ര​ച്ചി​ലാ​യി​രു​ന്നു. ന​മുക്ക് ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന കോ​ൺ​ഫി​ഡ​ൻ​സി​ന് പോ​ലും അ​വി​ടെ സ്ഥാ​ന​മി​ല്ലാ​താ​യി.

മൂ​ന്ന് ദി​വ​സം പെ​ട്ട് പ​ണ്ടാ​ര​മ​ട​ങ്ങി പോ​യി. ഞാ​ൻ പാ​ക്ക​പ്പ് ചെ​യ്യാ​മെ​ന്നുത​ന്നെ വി​ചാ​രി​ച്ച​താ​ണ്. എ​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് കൈ​കൂ​പ്പി നി​ൽ​ക്കു​ന്ന ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി.

പ​ക്ഷെ എ​ന്തോ ദൈ​വ​ത്തി​ന്‍റെ വ​ലി​യ സ​ഹാ​യ​മു​ണ്ടാ​യി. അ​ത് അ​ങ്ങ​നെ സം​ഭ​വി​ച്ച​താ​ണ്.-ജ​യ​സൂ​ര്യ

Related posts

Leave a Comment