മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ നാ​യി​ക​യാ​യി ജെ​ബി മേ​ത്ത​ർ; അ​ഭി​ഭാ​ഷ​ക​യാ​യ ജെ​ബി യൂ​ത്ത് കോ​ൺ​ഗ്ര​സി​ലൂ​ടെ മി​ക​ച്ച സം​ഘാ​ട​ക​യാ​ണെ​ന്ന് ക​ഴി​വ് തെ​ളി​യി​ച്ച​യാൾ


ആ​ലു​വ: സം​സ്ഥാ​ന മ​ഹി​ളാ കോ​ൺ​ഗ്ര​സ് നാ​യി​ക​യാ​യി ഇ​നി ആ​ലു​വ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജെ​ബി മേ​ത്ത​ർ. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ല​തി​കാ സു​ഭാ​ഷ് പാ​ർ​ട്ടി മാ​റി എ​ൻ​സി​പി​യി​ലേ​ക്കു പോ​യ​തി​നെത്തുട​ർ​ന്ന് പ​ദ​വി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യാ​ണ് ജെ​ബി​യെ മ​ഹി​ളാ​ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി നി​യ​മി​ച്ച​ത്.യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. നി​ല​വി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​യും എ​ഐ​സി​സി അം​ഗ​വു​മാ​ണ്.

അ​ഭി​ഭാ​ഷ​ക​യാ​യ ജെ​ബി യൂ​ത്ത് കോ​ൺ​ഗ്ര​സി​ലൂ​ടെ മി​ക​ച്ച സം​ഘാ​ട​ക​യാ​ണെ​ന്ന് ക​ഴി​വ് തെ​ളി​യി​ച്ച​താ​ണ്. മു​ൻ എം​എ​ൽ​എ​യും ആ​ദ്യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ടി.​ഒ. ബാ​വ​യു​ടെ ചെ​റു​മ​ക​ളാ​ണ്. മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക​ട്ട​റി കെ.​എം.​ഐ. മേ​ത്ത​റാ​ണ് പി​താ​വ്.

അ​മൃ​ത ആ​ശു​പ​ത്രി​യി​ലെകാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഹി​ഷാം അ​ഹ​മ്മ​ദാ​ണ് ഭ​ർ​ത്താ​വ്. ആ​ലു​വ​യി​ൽ മോ​ഫി​യാ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ്‌​ സ്റ്റേ​ഷ​നി​ലെ കു​ത്തി​യി​രി​പ്പു സ​മ​ര​ത്തി​ൽ ജെ​ബി മേ​ത്ത​റും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു.

ബെ​ന്നി ബ​ഹ​ന്നാ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, റോ​ജി എം.​ജോ​ൺ എ​ന്നി​വ​രോ​ടൊ​പ്പം മൂ​ന്നു പ​ക​ലും ര​ണ്ട് രാ​ത്രി​യും നീ​ണ്ടുനി​ന്ന സ​മ​ര​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ വ​നി​താ സാ​ന്നി​ധ്യ​മാ​യി മാ​റി​യ​ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

സ​മീ​പകാ​ല​ത്ത് ശ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രേ ഉ​യ​ർ​ന്നുവ​രു​ന്ന ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ൻനി​ര​യി​ലും ജെ​ബി മേത്തർ സ​ജീ​വ​മാ​ണ്. മൂ​ന്നാം വ​ട്ട​മാ​ണ് ജെബി ആ​ലു​വ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റാ​കു​ന്ന​ത്.

Related posts

Leave a Comment