ജെസ്‌നക്കേസ് പ്രധാനമന്ത്രിയുടെ അടുത്ത് എത്തുമ്പോള്‍ പരിഹാരമാകുമോ ? ജെസ്‌ന മതപഠനകേന്ദ്രത്തില്‍ എത്തിയെങ്കില്‍ പിന്നില്‍ ആര്…

മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്ക് പരാതി നല്‍കും.

ജെസ്നയുടെ തിരോധാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി ബിഷപ് മാത്യു അറയ്ക്കലിന് പെണ്‍കുട്ടിയുടെ പിതാവ് നിവേദനം കൈമാറി. ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു.

ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായ പുരോഗതിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

എന്നാല്‍ തുറന്നു പറയുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ സൈമണ്‍ അടുത്തിടെ വിരമിക്കുകയും ചെയ്തതോടെ കേസന്വേഷണം ഏറെക്കുറെ വഴിമുട്ടിയ സാഹചര്യമാണുള്ളത്.

2018 മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. രണ്ട് വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു.

ജെസ്നയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍-മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.

ജെസ്ന എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല.

ജെസ്‌നയുടെ തിരോധാനം നടന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന വിവരം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിയാത്തതെന്തെന്ന ചോദ്യമാണ് മുഖ്യമായും ഉയര്‍ന്നത്.

ജെസ്‌ന മംഗലാപുരത്തെ ഇസ്ലാമിക് മതപഠന കേന്ദ്രത്തിലുണ്ടെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ശക്തമായതും ഇതേത്തുടര്‍ന്നാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ജെസ്‌നയെ വെളിച്ചത്തു കൊണ്ടുവന്നാല്‍ ചില രാഷ്ട്രീയകക്ഷികള്‍ക്ക് ഇത് തിരിച്ചടിയാവുമെന്നും ഇതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തണുപ്പന്‍ സമീപനം സ്വീകരിക്കുന്നതെന്നുമാണ് ആരോപണം.

സംഭവം പ്രധാനമന്ത്രിയുടെ അടുത്ത് എത്തിയാല്‍ കേസിന് പുരോഗതിയുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജെസ്‌ന വെളിച്ചത്തു വന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്ന സാമുദായിക സമവാക്യങ്ങള്‍ മാറ്റിമറിക്കുമെന്ന ഭയമാണ് പലര്‍ക്കുമെന്നും സൂചനയുണ്ട്.ഇതോടൊപ്പം പെണ്‍കുട്ടിയെ മതപഠന കേന്ദ്രത്തിലെത്തിയെന്ന ആരോപണം സത്യമാണെങ്കില്‍ പിന്നിലാരെന്ന ചോദ്യവുമുയരുന്നു…

Related posts

Leave a Comment