ജെസ്‌നയെ കണ്ടെത്താന്‍ സിബിഐ വേണമെന്ന് സഹോദരന്‍

കോട്ടയം മുക്കൂട്ടുതറയില്‍ നിന്നും ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജെസ്‌നയെ കാണാതായി മൂന്ന് മാസമായിട്ടും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും അതിനാല്‍ കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പി.സി.ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related posts