കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ തു​ട​ർവി​ക​സ​നത്തിന് ജി​ല്ലാ പ​ഞ്ചാ​യ​ത്തും കോ​ട്ട​യം  ന​ഗ​ര​സ​ഭ​യും കൈ​കോ​ർ​ക്കും; ആ​ശു​പ​ത്രി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​തോ​ടെ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി ചർച്ചയിലൂടെ പരിഹരിച്ചു

കോ​ട്ട​യം: കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ തു​ട​ർ വി​ക​സ​ന​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തും കോ​ട്ട​യം ന​ഗ​ര​സ​ഭ​യും കൈ​കോ​ർ​ക്കും. ആ​ശു​പ​ത്രി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​തോ​ടെ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി ഇ​ന്ന​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ന്പാ​ടി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​പി.​ആ​ർ.​സോ​ന, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ​രി​ഹ​രി​ച്ചു.

ച​ർ​ച്ച​യി​ലെ ധാ​ര​ണ പ്ര​കാ​രം 92 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കാ​ൻ​സ​ർ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മാ​മോ​ഗ്രാം മെ​ഷീ​ൻ സ്ഥാ​പി​ക്ക​ൽ, 20 ല​ക്ഷം മു​ട​ക്കി മോ​ർ​ച്ച​റി ന​വീ​ക​ര​ണം, ആ​റു ല​ക്ഷം മു​ട​ക്കി ജ​ൻ ഒൗ​ഷ​ധി എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ഫ​ണ്ട് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ക്കും. മൂ​ന്നാം വാ​ർ​ഡി​ന്‍റെ ന​വീ​ക​ര​ണ​വും വ​നി​താ കാ​ന്‍റീ​ൻ പ​ദ്ധ​തി​ക്കു​മു​ള്ള ഫ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്കും. ഇ​താ​ണ് ഇ​ന്ന​ല​ത്തെ ച​ർ​ച്ച​യി​ലു​ണ്ടാ​യ ധാ​ര​ണ.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ജ​ന​റ​ൽ ആ​ശു​പ​ത്രി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഗ​ര​സ​ഭ ര​ണ്ടു കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മോ എ​ന്ന സം​ശ​യം ഉ​യ​രു​ക​യും വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഇ​ന്ന​ത്തെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ വി​ഷ​യം അ​ജ​ണ്ട​യാ​യി ചേ​ർ​ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യം രാ​ഷ്‌ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റും മു​ൻ​കൈ​യ്യെ​ടു​ത്ത് വി​ഷ​യം ച​ർ​ച്ച ചെ​യ്ത് ധാ​ര​ണ​യു​ണ്ടാ​ക്കി​യ​ത്.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി​മോ​ൾ മ​നോ​ജ്, പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ലി​സ​മ്മ ബേ​ബി, ന​ഗ​ര​സ​ഭാ കൗ​ണ്‍സി​ല​ർ​മാ​രാ​യ എം.​പി. സ​ന്തോ​ഷ്കു​മാ​ർ, ടി.​സി.​റോ​യി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ, സ​ന​ൽ കാ​ണ​ക്കാ​രി, ലീ​ലാ​മ്മ ജോ​സ​ഫ്, കെ.​കെ.​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts