ജയറാം- ദുൽഖർ ചിത്രം വരുമോ? വിഷ്ണു പറയുന്നു…

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ- ബി​ബി​ൻ ജോ​ർ​ജ് സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ക​ന്നി​ച്ചി​ത്ര​ത്തി​ൽ ജ​യ​റാം, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്നി​വ​രൊ​ന്നി​ക്കു​മെ​ന്ന വാ​ർ​ത്ത വ്യാ​ജം. പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യെ നി​ഷേ​ധി​ച്ച് വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. താ​ൻ ഇ​പ്പോ​ൾ ദു​ൽ​ഖ​ർ ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണെ​ന്ന​ത് സ​ത്യമാണെന്നും മ​റ്റ് ന​ടീന​ടന്മാരെ ആ​രെ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെന്നും വിഷ്ണു പറഞ്ഞു. ജ​യ​റാം ചി​ത്ര​ത്തി​ലു​ണ്ടെ​ന്ന തരത്തിൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ഒ​രു ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​നോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ലു​ങ്കി​ലെ മു​ൻ​നി​ര നാ​യി​ക​യാ​യി​രു​ന്ന സാ​വി​ത്രി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹാ​ന​ടി​യി​ലാ​ണ് ദു​ൽ​ഖ​ർ ഇ​നി അ​ഭി​ന​യി​ക്കു​ന്ന​ത്. ത​മി​ഴി​ലും-​തെ​ലു​ങ്കി​ലു​മാ​യി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജെ​മി​നി ഗ​ണേ​ശ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ദു​ൽ​ഖ​ർ എ​ത്തു​ന്ന​ത്. സാ​മ​ന്ത​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Related posts