ഓണ്‍ലൈന്‍ ക്വട്ടേഷനില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഉടമയ്‌ക്കെതിരേ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേല്‍

ഓണ്‍ലൈന്‍ സൈറ്റിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോണ്‍ ഡാനിയേല്‍ പരാതി നല്കി. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന പേരിലുള്ള ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയ്‌ക്കെതിരേയാണ് പരാതി. ഈ പോര്‍ട്ടലിന്റെ ഉടമയായ സിബി സെബാസ്റ്റ്യനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

നിരന്തരമായി എന്നെ അപമാനിക്കുകയാണ്. ഈ ഓണ്‍ലൈന്‍ മാധ്യമം വഴിക്ക് ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴിക്ക് ഞാന്‍ അഴിമതി കേസില്‍ അറസ്റ്റിലായെന്നാണ് പ്രചരിപ്പിക്കുന്നത്. വ്യവസായികളെ ഭീക്ഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അറസ്റ്റിലയെന്നു ഇവര്‍ വ്യാജ പ്രചരണം അഴിച്ചുവിടുകയാണ്. കണ്ണൂരില്‍ നിന്നുള്ള അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഒരു മലയാളിയും അയാളുടെ കൂട്ടാളികളുമാണ് ഇതിന് പിന്നിലെന്ന് ജോണ്‍ ഡാനിയല്‍ പറയുന്നു.

ജോണ്‍ ഡാനിയേലിന് എതിരെ ഇതുവരെ ഒരു തട്ടിപ്പുക്കേസുകളുമില്ലെന്ന് തൃശൂര്‍ പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തുടര്‍ച്ചയായ അപവാദ പ്രചരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും തൃശൂര്‍ ഈസ്റ്റ് പോലീസ് വ്യക്തമാക്കി. ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് ഉടമ സിബിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

Related posts