ബി​ജെ​പി​യി​ൽ പു​തു​താ​യി ഏ​ഴ് കോ​ടി അം​ഗ​ങ്ങ​ൾ; അം​ഗ​ത്വ വി​ത​ര​ണം വി​ജ​യ​ക​ര​മെ​ന്ന് ജെ.​പി.​ന​ഡ്ഡ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ പു​തി​യ​താ​യി ഏ​ഴ് കോ​ടി ആ​ളു​ക​ൾ അം​ഗ​ത്വ​മെ​ടു​ത്ത​താ​യി പാ​ർ​ട്ടി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി.​ന​ഡ്ഡ. പാ​ര്‍​ട്ടി​യു​ടെ ആ​കെ അം​ഗ​സം​ഖ്യ 18 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു. പാ​ർ​ട്ടി​യു​ടെ മെ​മ്പ​ര്‍​ഷി​പ്പ് ഡ്രൈ​വ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്നും ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ന​ഡ്ഡ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ലേ​ക്ക് 2.2 കോ​ടി ആ​ളു​ക​ളെ പു​തി​യ​താ​യി ചേ​ര്‍​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ അ​ത് ഏ​ഴ് കോ​ടി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്നും ന​ഡ്ഡ പ​റ​ഞ്ഞു. ഓ​ൺ​ലൈ​നാ​യി 5,81,34,242 പേ​രും നേ​രി​ട്ട് 62,34,967 പേ​രും പു​തുതായി അം​ഗ​ത്വ​മെ​ടു​ത്തു​വെ​ന്നും വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു. 2015-ല്‍ 11 ​കോ​ടി​യാ​യി​രു​ന്നു ബി​ജെ​പി​യു​ടെ അം​ഗ​സം​ഖ്യ.

ജൂ​ലൈ ആ​റി​നാ​ണ് ബി​ജെ​പി അം​ഗ​ത്വ വി​ത​ര​ണ ക്യാം​പെ​യ്ൻ ആ​രം​ഭി​ച്ച​ത്. ഓ​ഗ​സ്റ്റ് 20ന് ​ക്യാം​പെ​യ്ൻ അ​വ​സാ​നി​ച്ചു. സെ​പ്റ്റം​ബ​റി​ല്‍ ബി​ജെ​പി സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും പു​തി​യ ബി​ജെ​പി അ​ധ്യ​ക്ഷ​നു വേ​ണ്ടി​യു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഡി​സം​ബ​റി​ല്‍ ന​ട​ക്കു​മെ​ന്നും ന​ഡ്ഡ അ​റി​യി​ച്ചു.

Related posts