‘സോ ബ്യൂട്ടിഫുൾ, സോ എലഗന്‍റ്, ജസ്റ്റ് ലുക്കിംഗ് ലൈക് എ വൗ’; ഇൻസ്റ്റഗ്രാമിൽ വൈറലായ മീമിന്‍റെ ആരംഭം ഇവിടെ നിന്ന്

“സോ ​ബ്യൂ​ട്ടി​ഫു​ൾ, സോ ​എ​ല​ഗ​ന്‍റ്, ജ​സ്റ്റ് ലു​ക്കിം​ഗ് ലൈ​ക് എ ​വൗ” ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ട്രെ​ൻ​ഡി​ങ്ങാ​യ ഓ​ടു​ന്ന വീ​ഡി​യോ​യി​ലെ വാ​ച​ക​മാ​ണി​ത്. സി​നി​മാ സെ​ലി​ബ്രി​റ്റി​ക​ൾ​ക്കി​ട​യി​ൽ മാ​ത്ര​മ​ല്ല കാ​യി​ക ലോ​ക​ത്തും ഇ​ത് ട്ര​ൻ​ഡാ​യി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും ച​ർ​ച്ച ചെ​യ്യു​ന്ന ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ സെ​ൻ​സേ​ഷ​നാ​യി ഇ​ത് മാ​റി​യി​രി​ക്കു​ന്നു.

എ​ന്നാ​ൽ എ​വി​ടെ നി​ന്നാ​ണ് ഈ ​മീ​മി​ന്‍റെ ആ​രം​ഭം എ​ന്ന് വീഡിയോ കാണുന്നവർ ചി​ന്തി​ക്കാ​റു​ണ്ട്. ജാ​സ്മി​ൻ കൗ​ർ എ​ന്ന യു​വ​തി  ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സ​ൽ​വാ​ർ സ്യൂ​ട്ടു​ക​ൾ ആ​വേ​ശ​ത്തോ​ടെ വി​ൽ​ക്കു​ന്ന വീ​ഡി​യോ​യി​ൽ നി​ന്നാ​ണ് “ജ​സ്റ്റ് ലു​ക്കിം​ഗ് ലൈ​ക്ക് എ ​വൗ” എ​ന്ന മീം ​ആ​രം​ഭി​ച്ച​ത്. വീ​ഡി​യോ​യി​ൽ വ​സ്ത്ര​ങ്ങ​ളെ വി​വ​രി​ക്കാ​ൻ യു​വ​തി ഈ ​വാ​ച​കം ആ​വ​ർ​ത്തി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്നു.  അ​വ​രു​ടെ ഊ​ർ​ജ്ജ​വും ആ​വേ​ശ​വും വീ​ഡി​യോ പെ​ട്ടെ​ന്ന് വൈ​റ​ലാ​ക്കി.

“ജ​സ്റ്റ് ലു​ക്കിം​ഗ് ലൈ​ക്ക് എ ​വൗ” എ​ന്ന മീം ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ന് പുറമെ മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്കും പെ​ട്ടെ​ന്ന് വ്യാ​പി​ച്ചു. ആ​ളു​ക​ൾ അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട വ​സ്ത്ര​ങ്ങ​ൾ മു​ത​ൽ അ​വ​രു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രെ എ​ല്ലാം വി​വ​രി​ക്കാ​ൻ ഈ ​വാ​ച​കം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി. സെ​ലി​ബ്രി​റ്റി​ക​ൾ പോ​ലും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ ഈ ​വാ​ച​കം പ​റ​യു​ന്ന ഒ​രു വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. 

സി​നി​മാ താ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും ഈ ട്രെ​ൻ​ഡ് പി​ന്തു​ട​രു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ക്രി​ക്ക​റ്റ് താ​രം കെ ​എ​ൽ രാ​ഹു​ൽ ത​ന്‍റെ ഭാ​ര്യ​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ന്‍റെ ചി​ത്ര​ങ്ങ​ളി​ലൊ​ന്നി​ൽ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Related posts

Leave a Comment