കെ-റെയിൽ മ​ഞ്ഞ​ക്കു​റ്റി അടയാളപ്പെടുത്തൽ മാത്രം; “”വി​ൽ​പനയ്​ക്കോ വാ​യ്പ​യെ​ടു​ക്കാ​നോ ത​ട​സ​മി​ല്ലെന്ന് റവന്യൂമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ റെയിൽ സ​ര്‍​വേയു​ടെ ഭാ​ഗ​മാ​യി സ്ഥാപിച്ച മ​ഞ്ഞ​ക്കു​റ്റി മാർക്കിംഗ് മാത്രമാണെന്ന് റ​വ​ന്യു മ​ന്ത്രി കെ. രാ​ജ​ൻ നിയമസഭയിൽ പറഞ്ഞു.

മഞ്ഞക്കുറ്റി കൊണ്ട് ‍അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് ഉ​ദ്ദേ​ശി​ച്ച​ത് ഏ​റ്റെ​ടു​ക്ക​ല​ല്ല എന്നും മന്ത്രി പറഞ്ഞു. കു​റ്റി സ​ർ​ക്കാ​റി​ന്‍റേ​താണ്, സ​ർ​വെ ന​മ്പ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്‍റെ അ​ർ​ത്ഥം ഭൂ​മി അ​റ്റാ​ച്ച് ചെ​യ്തു എ​ന്ന​ല്ല.​വി​ൽ​പ്പ​ന​ക്കോ വാ​യ്പ​യെ​ടു​ക്കാ​നോ ത​ട​സ​മി​ല്ല,

ക്ര​യ​വി​ക്ര​യ​ത്തി​നും ത​ട​സ​മി​ല്ല , ക​രം അ​ട​യ്ക്ക​ലി​ന് അ​ട​ക്കം ത​ട​സം വ​രു​ത്തി​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി ചോ​ദ്യ​ത്ത​ര​വേ​ള​യി​ല്‍ മ​റു​പ​ടി ന​ല‍്കി.

സി​ൽ​വ​ർ ലൈ​നി​ല്‍ കേ​ന്ദ്ര അ​നു​മ​തി​ക്ക് ശേ​ഷം മാ​ത്രമാണ് തു​ട​ർ ന​ട​പ​ടി സ്വീകരിക്കുക. കേ​ന്ദ്ര അ​നു​മ​തി കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യാണ് ന​ട​പ​ടി​ക​ളെ​ടു​ത്ത​ത്.​

കേന്ദ്രം ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ത​ന്നി​രു​ന്നതിനാലാണ് സാ​മൂ​ഹ്യാ​ഘാ​ത പ​ഠ​ന​വും സ​ർ​വേ​യും ന​ട​ന്ന​ത്. സർവേയുടെ ഭാഗമായാണ് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചത്.

അത് മാർക്കിംഗ് മാത്രമാണ്- മന്ത്രി സഭയിൽ പറഞ്ഞു. സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ച് വി​ളി​ച്ചു.

20 കോ​ടി 50 ല​ക്ഷം കെ ​റെ​യി​ലി​ന് അ​നു​വ​ദി​ച്ചി​രുന്നതിൽ എ​ട്ട് കോടി 52 ല​ക്ഷം ചെ​ല​വ​ഴി​ച്ചുവെന്നും മന്ത്രി കെ.രാജൻ സഭയെ അറിയിച്ചു.

Related posts

Leave a Comment