അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ (കെ​ടെ​റ്റ്) വി​​​ജ്ഞാ​​​പ​​​ന​​​മെത്തി; മേ​യ് ആ​റു വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​വ​​​ർ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം, അ​​​പ്പ​​​ർ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം, ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം, സ്പെ​​​ഷ​​​ൽ വി​​​ഭാ​​​ഗം (ഭാ​​​ഷാ യു​​​പി. ത​​​ലം​​​വ​​​രെ/ സ്പെ​​​ഷ​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഹൈ​​​സ്കൂ​​​ൾ ത​​​ലം​​​വ​​​രെ) എ​​​ന്നി​​​വ​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ (കെ​​​ടെ​​​റ്റ്) വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി.

പ​​​രീ​​​ക്ഷ​​​യ്ക്ക് 20 ദി​​​വ​​​സം മു​​​മ്പ് പ​​​രീ​​​ക്ഷാ​​​തി​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കും. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യും ഫീ​​​സും https://ktet.kerala.gov.in വെ​​​ബ്പോ​​​ർ​​​ട്ട​​​ൽ വ​​​ഴി 28 മു​​​ത​​​ൽ മേ​​​യ് ആ​​​റു വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഒ​​​ന്നി​​​ല​​​ധി​​​കം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ഓ​​​രോ​​​ന്നി​​​നും 500 രൂ​​​പ വീ​​​ത​​​വും എ​​​സ്‌​​​സി/ എ​​​സ്ടി/ പി​​​എ​​​ച്ച്/ ബ്ലൈ​​​ൻ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ 250 രൂ​​​പ വീ​​​ത​​​വും അ​​​ട​​​യ്ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ, നെ​​​റ്റ്ബാ​​​ങ്കിം​​​ഗ്, ക്രെ​​​ഡി​​​റ്റ്/ ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് എ​​​ന്നി​​​വ മു​​​ഖേ​​​ന പ​​​രീ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കാം.

ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലും അ​​​പേ​​​ക്ഷി​​​ക്കു​​​വാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പ്രോ​​​സ്പെ​​​ക്ട​​​സ്, ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ  https://ktet.keral a.gov.in, www.keralaparee kshabhavan.in എ​​​ന്നി​​​വ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ച് ഒ​​​രു ത​​​വ​​​ണ മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കൂ. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് ഫീ​​​സ് അ​​​ട​​​ച്ച് ക​​​ഴി​​​ഞ്ഞാ​​​ൽ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

പ​​​റ​​​ഞ്ഞ പ്ര​​​കാ​​​രം 2020 ഒ​​​ക്ടോ​​​ബ​​​ർ 19 ന് ​​​ശേ​​​ഷം എ​​​ടു​​​ത്ത ഫോ​​​ട്ടോ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട തി​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

https://ktet.kerala.gov.in (വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക)

 

Related posts

Leave a Comment