ആ സ്ത്രീ എന്റെ സുഹൃത്താണ് ! അവരെ ഞാന്‍ അബോര്‍ഷന്‍ നടത്തിച്ചിട്ടില്ല; അമ്പിളി ദേവിയുടെ ആരോപണത്തിന് മറുപടിയുമായി ഭര്‍ത്താവ് ആദിത്യന്‍…

ഭര്‍ത്താവ് ആദിത്യന്‍ ജയനെതിരേ നടി അമ്പിളി ദേവി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായെത്തിയിരിക്കുകയാണ് ആദിത്യന്‍.

‘ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഞങ്ങള്‍ക്കിടിയിലും ഉണ്ടായത്. അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്.

ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്.’ ആദിത്യന്‍ ജയന്‍ പറയുന്നു.

എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കുന്നുണ്ട്. ചെലവിന് പണം നല്‍കുന്നുണ്ട്. ഒരു സ്ത്രീയും !ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം.

അവര്‍ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാന്‍ അബോര്‍ഷന്‍ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല.

ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാന്‍ വെളിപ്പെടുത്താന്‍ തയാറാണ്. ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും?.
വ്യക്തിപരമായി ആക്രമിക്കുകയാണ്. തെളിവുസഹിതം ഞാന്‍ എല്ലാം തുറന്നു പറയും. എന്റെ ഭാഗം ഞാന്‍ വ്യക്തമാക്കും.’ ആദിത്യന്‍ പറയുന്നു.

തൃശൂരിലുള്ള ഒരു സ്ത്രീയുമായി അദിത്യന് ബന്ധമുണ്ടെന്നും അവരുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചപ്പോഴാണ് ആ ബന്ധം തുടങ്ങിയതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

13 വയസുള്ള മകന്റെ അമ്മ കൂടിയായ ആ സ്ത്രീ ആദിത്യനില്‍ ഗര്‍ഭം ധരിച്ചിരുന്നുവെന്നും പിന്നീട് അത് അബോര്‍ഷന്‍ ആയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

ഭാര്യ ഗര്‍ഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കില്‍ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

Related posts

Leave a Comment