ക​ബാ​ലി​യെ പ്ര​കോ​പി​പ്പിച്ച് യു​വാ​വ്; കാർ കൊമ്പിൽ കൂത്തിപൊക്കി ആന ; ഈ സമയം കെഎസ്ആർടി അവിടേക്ക് വന്നത് തുണയായി; മലക്കപ്പാറയിലെ സംഭവം ഞെട്ടിക്കുന്നത്


തൃ​ശൂ​ർ : മ​ല​ക്ക​പ്പാ​റ​യി​ൽ റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടാ​ന ക​ബാ​ലി​യെ പ്ര​കോ​പി​പ്പി്ച്ച യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണ​വു​മാ​യി വ​നം​വ​കു​പ്പ്.

ക​ബാ​ലി​യെ യു​വാ​വ് പ്ര​കോ​പി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ന അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ കു​ത്തി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​കോ​പി​ത​നാ​യ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​തി​ര​പ്പി​ള്ളി മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ അ​ന്പ​ല​പ്പാ​റ ഗേ​റ്റി​ന് സ​മീ​പം വെ​ച്ച് ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​യ സം​ഭ​വം.

രാ​ത്രി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​തി​ര​പ്പി​ള്ളി ഭാ​ഗ​ത്തു​നി​ന്ന് മ​ല​ക്ക​പ്പാ​റ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന സ​മ​യ​ത്താ​ണ് അ​ന്പ​ല​പ്പാ​റ ക​ഴി​ഞ്ഞു പെ​ൻ​സ്റ്റോ​ക്കി​ന് മു​ൻ​പ് കാ​ടി​ന​ക​ത്ത് നി​ന്നും ക​ബാ​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ട്ടാ​ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്പി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്ന​ത്.

റോ​ഡി​ന് ഒ​രു വ​ശ​ത്ത് ആ​ന നി​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും മു​ൻ​പോ​ട്ടു പോ​കാ​തെ നി​ർ​ത്തി​യി​ട്ടു. ആ​ന റോ​ഡി​ൽ ത​ട​സം സൃ​ഷ്ടി​ച്ച് നി​ൽ​ക്കു​ന്ന​ത് ക​ണ്ട് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നി​ൽ നി​ന്നും ഒ​രു യു​വാ​വ് പു​റ​ത്തി​റ​ങ്ങു​ക​യും തു​ട​ർ​ന്ന് ആ​ന​യു​ടെ അ​ടു​ത്തു​ചെ​ന്ന് ആ​ന​യോ​ടു നീ​ങ്ങാ​നും വ​ഴി​മാ​റാ​നും ബ​ഹ​ളം​വെ​ക്കു​ക​യു​മാ​യി​രു​ന്നു.

കൈ​ക​ൾ കൊ​ണ്ട് ആ​ന​യോ​ട് മാ​റാ​നു​ള്ള ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​ന പ്ര​കോ​പി​ത​നാ​യി. തു​ട​ർ​ന്ന് ആ​ന നി​ർ​ത്തി​യി​ട്ടി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ കാ​ർ കു​ത്തി ഉ​യ​ർ​ത്താ​നും ശ്ര​മി​ച്ചു.

ഈ ​സ​മ​യ​ത്ത് അ​തി​ര​പ്പി​ള്ളി-​മ​ല​ക്ക​പ്പാ​റ റോ​ഡി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി. ബ​സ് അ​വി​ടേ​ക്ക് എ​ത്തി.ഈ ​ബ​സി​ലെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കാ​ർ കു​ത്തി ഉ​യ​ർ​ത്തു​ന്ന​തി​ൽ​നി​ന്ന് ആ​ന പിന്മാറി​യ​ത്.

അ​തി​നു ശേ​ഷ​വും ആ​ന സ്ഥ​ല​ത്ത് തു​ട​ർ​ന്നു. അ​പ്പോ​ഴും നേ​ര​ത്തെ ബ​ഹ​ളം​വെ​ച്ച യു​വാ​വ് പ്ര​കോ​പ​നം തു​ട​ർ​ന്നു. പി​ന്നെ​യും കു​റ​ച്ചു​നേ​രം ക​ഴി​ഞ്ഞാ​ണ് ക​ബാ​ലി തി​രി​കെ കാ​ടു ക​യ​റി​യ​ത്.

ആ​ന​യെ പ്ര​കോ​പി​പ്പി​ച്ച യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​നം​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

കാ​ട്ടാ​ന​യെ പ്ര​കോ​പ്പി​ക്കു​ന്ന​ത് നി​യ​മ​പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​മാ​ണ്. സെ​പ്തം​ബ​റി​ൽ മു​തു​മ​ല​യി​ൽ റോ​ഡ​രി​കി​ൽ വെ​ച്ച് കാ​ട്ടാ​ന​യെ ശ​ല്യം ചെ​യ്ത​തി​ന് ര​ണ്ടു മ​ല​യാ​ളി​യു​വാ​ക്ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ ചു​മ​ത്തി​യി​രു​ന്നു.

Related posts

Leave a Comment