വടക്കനിലേയും തെക്കനിലേയും ഭാവങ്ങൾ അരങ്ങിലെത്തിക്കാൻ സ്ത്രീകളും; ക​ലാ​മ​ണ്ഡ​ലം ക​ഥ​ക​ളി വേ​ഷം വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു പ്ര​വേ​ശ​നം ന​ല്കി

ചെറുതുരുത്തി: കേ​ര​ള ക​ലാ​മ​ണ്ഡ​ലം ആ​ർ​ട്ട് ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സി​ലേ​ക്കു ന​ട​ത്തി​യ അ​ഭി​മു​ഖ പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഥ​ക​ളി വ​ട​ക്ക​ൻ വി​ഭാ​ഗ​ത്തി​ൽ ആറു പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ക​ഥ​ക​ളി തെ​ക്ക​ൻ വി​ഭാ​ഗ​ത്തി​ൽ മൂന്നു പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ല്കി.

വ​ട​ക്ക​ൻ വി​ഭാ​ഗ​ത്തി​ൽ വൈ​ദേ​ഹി (കൊ​ല്ലം), ദു​ർ​ഗ്ഗ ര​മേ​ഷ് (ഇ​ടു​ക്കി), ആ​ര്യ കെ.​എ​സ് (മ​ല​പ്പു​റം), ശ്വേ​ത ല​ക്ഷ്മി (കോ​ഴി​ക്കോ​ട്), ത്ര​യം​ബ​ക (കോ​ഴി​ക്കോ​ട്), അ​ക്ഷ​യ (ക​റു​ക​പു​ത്തൂ​ർ) എ​ന്നി​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം കൊ​ടു​ത്ത​ത്.

ക​ഥ​ക​ളി തെ​ക്ക​ൻ വി​ഭാ​ഗ​ത്തി​ൽ ദേ​വ​ന​ന്ദ (കൊ​ല്ലം), വൈ​ഷ്ണ​വി (പ​ത്ത​നം​തി​ട്ട) , കൃ​ഷ്ണ​പ്രി​യ (ആ​ല​പ്പു​ഴ) എ​ന്നി​വ​രു​മാ​ണ് ചേ​ർ​ന്ന​ത്.

ഇ​തോ​ടെ 2021-22 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ക​ഥ​ക​ളി വ​ട​ക്ക​ൻ വി​ഭാ​ഗ​ത്തി​ൽ ആ​കെ ഏഴു കു​ട്ടി​ക​ളും തെ​ക്ക​ൻ വി​ഭാ​ഗ​ത്തി​ൽ അഞ്ചു കു​ട്ടി​ക​ളും പ​ഠ​നം ന​ട​ത്തും.

ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ രീ​തി​യി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ക​ഥ​ക​ളി​യി​ൽ പ്ര​വേ​ശ​നം ന​ല്കി​യ​ത്.

Related posts

Leave a Comment