കൈക്കൂലി കേസിൽ പിടിയിലായ സുരേഷ്കുമാറിനെതിരേ നാ​ട്ടി​ൽ  പ​രാ​തി​ക​ളൊ​ന്നുമി​ല്ല; വീട്ടിലെത്തിയിരുന്നത് വല്ലപ്പോഴും മാത്രം; പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ പി​ശു​ക്ക് കാ​ട്ടി​യി​രു​ന്ന​തായി അടുപ്പക്കാർ

 

കാ​ട്ടാ​ക്ക​ട : പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ടു​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ൻ​ഡ് വി. ​സു​രേ​ഷ് കു​മാ​ർ നാട്ടിലും ആരോടും അടുപ്പം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ.

സു​രേ​ഷ്‌​കു​മാ​ർ മ​ല​യി​ൻ​കീ​ഴ് ഗോ​വി​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്. നാ​ട്ടി​ൽ അ​ധി​കം സാ​ന്നി​ധ്യ​മി​ല്ല. പ​ത്തു വ​ർ​ഷ​മാ​യി വീ​ട് പ​ണി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും സു​രേ​ഷ്കു​മാ​ർ നാ​ട്ടി​ൽ വ​രു​ന്ന​ത് വ​ല്ല​പ്പോ​ഴു​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഊ​രു​ട്ട​മ്പ​ലം ഗോ​വി​ന്ദ​മം​ഗ​ലം കാ​ണ​വി​ള​യി​ലാ​ണ് സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട്. 20 വ​ർ​ഷം മു​ൻ​പാ​ണ് സു​രേ​ഷ് കു​മാ​റി​ന് സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ​ല്ല​പ്പോ​ഴു​മാ​ണ് സു​രേ​ഷ് നാ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്. വ​രു​മ്പോ​ൾ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ര​ണ്ടു ദി​വ​സം താ​മ​സി​ച്ച​ശേ​ഷം മ​ട​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു പ​തി​വ്. ആ​രോ​ടും ഇ​ട​പ​ഴ​കാ​റി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പാ​ല​ക്കാ​ട് താ​മ​സ​മാ​ക്കി​യ സു​രേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. പാ​വ​പ്പെ​ട്ട കു​ടും​ബ​മാ​ണ് സു​രേ​ഷി​ന്‍റേ​ത്. അ​ച്ഛ​ൻ ക​ർ​ഷ​ക​നാ​യി​രു​ന്നു. മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു.

ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ അ​ടു​ത്താ​ണ് താ​മ​സം. നാ​ട്ടി​ൽ മ​റ്റ് പ​രാ​തി​ക​ളൊ​ന്നും സു​രേ​ഷി​നെ​തി​രെ ഇ​ല്ല. ആ​ളു​ക​ളു​മാ​യി വ​ലി​യ രീ​തി​യി​ൽ ഇ​ട​പ​ഴ​കി​യി​രു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ പി​ശു​ക്ക് കാ​ട്ടി​യി​രു​ന്ന​താ​യും അ​ടു​പ്പ​മു​ള്ള​വ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തു​മ്പോ​ൾ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. സ്ഥി​ര​മാ​യി വൃ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ മു​റ്റ​ത്ത് പു​ല്ല് വ​ള​ർ​ന്നി​രു​ന്നു.

തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് വി​ജി​ല​ൻ​സി​ന് താ​ക്കോ​ൽ ല​ഭി​ച്ച​ത്.1500 ച​തു​ര​ശ്ര അ​ടി​യി​ൽ താ​ഴെ​യു​ള്ള സാ​ധാ​ര​ണ വീ​ടാ​ണ് സു​രേ​ഷ് കു​മാ​റി​ന്‍റേ​ത്. പ​ത്തു വ​ർ​ഷ​മാ​യി പ​ണി ന​ട​ക്കു​ന്നു. ത​റ​യു​ടെ പ​ണി​യും മ​റ്റ് അ​നു​ബ​ന്ധ പ​ണി​ക​ളും ബാ​ക്കി​യാ​ണ്.

ഗോ​വി​ന്ദ​മം​ഗ​ല​ത്ത് എ​ത്തി​യ വി​ജി​ല​ൻ​സ് സം​ഘ​ത്തി​ന് സി​ഐ സ​ന​ൽ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റാ​യ വി.​സു​രേ​ഷ് കു​മാ​ർ പാലക്കാട് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

മ​ന്ത്രി​യും ക​ല​ക്ട​റും പ​ങ്കെ​ടു​ത്ത റ​വ​ന്യൂ അ​ദാ​ല​ത്തി​ന്റെ പ​രി​സ​ര​ത്തു കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് വി​ജി​ല​ൻ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് താ​മ​സ​സ്ഥ​ല​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ 35 ല​ക്ഷം​രൂ​പ പ​ണ​മാ​യും 45 ല​ക്ഷം​രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ രേ​ഖ​ക​ളും 25 ല​ക്ഷം രൂ​പ​യു​ടെ സേ​വി​ങ്‌​സ് അ​ക്കൗ​ണ്ട് രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തിരുന്നു.

Related posts

Leave a Comment