പട്ടാപ്പകൽ നടന്നുപോയ വയോധികയെ പീഡിപ്പിക്കാൻ ശ്രമം;ചി​ത്രാ​ഭ​വ​നി​ലെ ചി​ത്ര​സേ​ന​ൻ പോലീസ് പിടിയിൽ


തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ൽ റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ട്ട​പ്പാ​റ പ​ള്ളി​വി​ള ചി​ത്രാ​ഭ​വ​നി​ൽ ചി​ത്ര​സേ​ന​ൻ (45) നെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ ശ്രീ​കാ​ര്യം ഗാ​ന്ധി​പു​ര​ത്തി​ന് സ​മീ​പ​ത്തെ ഇ​ട​റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന അ​റു​പ​ത്തി​യെ​ട്ടു​കാ​രി​യെ ഇ​യാ​ൾ ക​ട​ന്ന് പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​യോ​ധി​ക നി​ല​വി​ളി​ച്ച് ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ശ്രീ​കാ​ര്യം എ​സ്എ​ച്ച്ഒ ബി​നീ​ഷ് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ്ര​തി​യെ പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment