കൈക്കൂലി കേസിൽ പിടിയിലായ സുരേഷ്കുമാറിനെതിരേ നാ​ട്ടി​ൽ  പ​രാ​തി​ക​ളൊ​ന്നുമി​ല്ല; വീട്ടിലെത്തിയിരുന്നത് വല്ലപ്പോഴും മാത്രം; പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ പി​ശു​ക്ക് കാ​ട്ടി​യി​രു​ന്ന​തായി അടുപ്പക്കാർ

  കാ​ട്ടാ​ക്ക​ട : പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ടു​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ൻ​ഡ് വി. ​സു​രേ​ഷ് കു​മാ​ർ നാട്ടിലും ആരോടും അടുപ്പം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ. സു​രേ​ഷ്‌​കു​മാ​ർ മ​ല​യി​ൻ​കീ​ഴ് ഗോ​വി​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്. നാ​ട്ടി​ൽ അ​ധി​കം സാ​ന്നി​ധ്യ​മി​ല്ല. പ​ത്തു വ​ർ​ഷ​മാ​യി വീ​ട് പ​ണി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും സു​രേ​ഷ്കു​മാ​ർ നാ​ട്ടി​ൽ വ​രു​ന്ന​ത് വ​ല്ല​പ്പോ​ഴു​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഊ​രു​ട്ട​മ്പ​ലം ഗോ​വി​ന്ദ​മം​ഗ​ലം കാ​ണ​വി​ള​യി​ലാ​ണ് സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട്. 20 വ​ർ​ഷം മു​ൻ​പാ​ണ് സു​രേ​ഷ് കു​മാ​റി​ന് സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ല്ല​പ്പോ​ഴു​മാ​ണ് സു​രേ​ഷ് നാ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്. വ​രു​മ്പോ​ൾ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ര​ണ്ടു ദി​വ​സം താ​മ​സി​ച്ച​ശേ​ഷം മ​ട​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു പ​തി​വ്. ആ​രോ​ടും ഇ​ട​പ​ഴ​കാ​റി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പാ​ല​ക്കാ​ട് താ​മ​സ​മാ​ക്കി​യ സു​രേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. പാ​വ​പ്പെ​ട്ട കു​ടും​ബ​മാ​ണ് സു​രേ​ഷി​ന്‍റേ​ത്. അ​ച്ഛ​ൻ ക​ർ​ഷ​ക​നാ​യി​രു​ന്നു. മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ അ​ടു​ത്താ​ണ് താ​മ​സം. നാ​ട്ടി​ൽ മ​റ്റ് പ​രാ​തി​ക​ളൊ​ന്നും…

Read More

ഷ​ർ​ട്ട്, തേ​ൻ, കു​ടം​പു​ളി, പ​ട​ക്കം, പേ​ന ​ എന്തും കൈക്കൂലി വാങ്ങും… സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത, വി​വാ​ഹം ക​ഴി​ക്കാ​ത്ത, വീ​ടി​ല്ലാ​ത്ത വ്യത്യസ്തനായ കൈക്കൂലിക്കാരൻ വി. ​സു​രേ​ഷ്കു​മാ​റി​നെ അറിയാം

പാ​ല​ക്കാ​ട്: സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത, വി​വാ​ഹം ക​ഴി​ക്കാ​ത്ത, വീ​ടി​ല്ലാ​ത്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​ക്കൂ​ലി സ​ന്പാ​ദ്യം ക​ണ്ട് അ​ന്പ​ര​ന്നു നിൽക്കു​ക​യാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും. ഇ​ന്ന​ലെ താ​ലൂ​ക്കു​ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​നി​ടെ കൈ​ക്കൂ​ലി​പ്പ​ണ​വു​മാ​യി വി​ജി​ല​ൻ​സ് അ​റ​സ്റ്റു​ചെ​യ്ത പാ​ല​ക്ക​യം വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി. ​സു​രേ​ഷ്കു​മാ​റി​ന്‍റെ കൈ​ക്കൂ​ലി സ​ന്പാ​ദ്യം സ്വ​ന്ത​മാ​യി വീ​ട് വ​യ്ക്കാ​നെ​ന്ന “ന്യാ​യ​മാ​യ’ ആ​വ​ശ്യ​ത്തി​നാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. കൈ​ക്കൂ​ലി​യാ​യി എ​ന്തും സ്വീ​ക​രി​ക്കു​ന്ന സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം​ മാ​ത്ര​മ​ല്ല ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​ട​ങ്ങാ​നു​ള്ള സാ​ധ​ന​ങ്ങ​ളു​ണ്ടെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തു​ന്ന​ത്. സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽനി​ന്ന് പ​ണ​ത്തി​ന് പു​റ​മെ, ഷ​ർ​ട്ട്, തേ​ൻ, കു​ടം​പു​ളി, പ​ട​ക്കം, പേ​ന തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.മ​ണ്ണാ​ർ​ക്കാ​ട് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ വാ​ട​ക​മു​റി​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ 35 ല​ക്ഷം രൂ​പ​യും 45 ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ രേ​ഖ​ക​ളും 25 ല​ക്ഷം രൂ​പ​യു​ടെ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ളും…

Read More

ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മു​ന്‍ എ​സ്‌​ഐ​യി​ല്‍ നി​ന്നും ത​ട്ടി​യ​ത് ല​ക്ഷ​ങ്ങ​ള്‍ ! സി​പി​എം കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ കേ​സ്…

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു റി​ട്ട​യേ​ര്‍​ഡ് എ​സ്‌​ഐ​യി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം കൗ​ണ്‍​സി​ല​ര്‍ കെ​പി സ​തീ​ശ​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍​ക്കെ​തി​രെ വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു. റി​ട്ട​യേ​ഡ് എ​സ്ഐ വൈ​ക്കം കാ​ര​യി​ല്‍ മാ​ന​ശേ​രി​ല്‍ എം​കെ സു​രേ​ന്ദ്ര​ന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സ്. കെ​പി സ​തീ​ശ​ന്‍, ഭാ​ര്യ രേ​ണു​ക, വെ​ച്ചൂ​ര്‍ സ്വ​ദേ​ശി ബി​നീ​ഷ്, കോ​ട്ട​യം സ്വ​ദേ​ശി അ​ക്ഷ​യ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് 4.75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണു പ​രാ​തി. ആ​റു ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ ഗാ​ര്‍​ഡി​ന്റെ ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍ ന​ല്‍​കി​യ വാ​ഗ്ദാ​നം. മ​ക​നു വേ​ണ്ടി​യാ​ണു സു​രേ​ന്ദ്ര​ന്‍ പ​ണം ന​ല്‍​കി​യ​ത്. 50,000 രൂ​പ 2019 ഡി​സം​ബ​റി​ല്‍ സ​തീ​ശ​ന്റെ വീ​ട്ടി​ല്‍ എ​ത്തി​ച്ചു കൊ​ടു​ത്തെ​ന്നു സു​രേ​ന്ദ്ര​ന്‍ പ​റ​യു​ന്നു. 2020 ജ​നു​വ​രി​യി​ല്‍ അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്റെ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വെ​ച്ചൂ​ര്‍ സ്വ​ദേ​ശി…

Read More

പൊന്നാശാനെ ചതിക്കല്ലേ…കാണേണ്ടതു പോലെ കാണാം ! മാസ്‌ക്കില്ലാതെ യുവതിക്കൊപ്പം കറങ്ങിയ ഇന്ത്യക്കാരനെ ദുബായ് പോലീസ് പൊക്കി; കൈക്കൂലി വാഗ്ദാനം ചെയ്ത യുവാവിന് പറ്റിയത്…

കോവിഡിനെതിരേ ലോകം ഒന്നാകെ പൊരുതുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടത് ഏതൊരാളുടെയും മൗലിക കര്‍ത്തവ്യമാണ്. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് മാസ്‌ക് ധരിക്കാതെ നടന്ന ഇന്ത്യന്‍ യുവാവിനെ ദുബായ് പോലീസ് പൊക്കി. സന്ദര്‍ശക വീസയിലുള്ള ഇയാള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസിന് 3,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് ലഭിച്ചത് മൂന്ന് മാസം തടവ് ശിക്ഷയായിരുന്നു. മാത്രമല്ല ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇന്ത്യക്കാരന് 5,000 ദിര്‍ഹം പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും വിധിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ യുഎഇയില്‍ ദേശീയ അണുനശീകരണ യജ്ഞം നടക്കുമ്പോഴായിരുന്നു സംഭവം. ജബല്‍ അലി ഏരിയയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസാണ് 24കാരനായ ഇന്ത്യക്കാരനെ പിടികൂടിയത്. ഒരു യുവതിയോടൊപ്പം ഹോട്ടലിന് പുറത്ത് നില്‍ക്കുകയായിരുന്ന യുവാവ്. രണ്ട് പേരും മാസ്‌ക് ധരിക്കുകയോ മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പൊലീസുകാരന്‍…

Read More

മറ്റാരില്‍ നിന്ന് ഒന്നും പിടുങ്ങില്ല എന്ന് വ്രതമെടുത്തുവേണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ ! കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം നല്‍കാന്‍ ആലോചനയെന്ന് മുഖ്യമന്ത്രി…

കോഴിക്കോട്: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം നല്‍കാനുള്ള വഴിയാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ്/ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍/സോഫ്‌റ്റ്വെവെയറായ സുവേഗയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്‌പോഴായിരുന്നു കൈക്കൂലിക്കാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശം. ‘അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്തസായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നത്. മാന്യമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശീലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പണം ചെലവഴിക്കുന്നതിന് തടസമൊന്നുമില്ല. പക്ഷേ,? അത് അവനവന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കണം. മറ്റാരില്‍ നിന്ന് ഒന്നും പിടുങ്ങില്ല എന്ന് വ്രതമെടുത്തുവേണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍. ആളുകളെ ദ്രോഹിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരില്‍ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫീസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥര്‍ നമുക്കിടയിലുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അഴിമതിയ്‌ക്കെതിരേ പറയുമ്പോള്‍ ഊറിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. അടുത്തകാലത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി…

Read More