മോഹൻലാലിനെ  ആദ്യമായി കണ്ടത് കാട്ടിൽ വെച്ച്; ആദ്യ സംഭാഷണം കേട്ടപ്പോൾ തന്നെ ഞാൻ തീർന്നെന്ന് തോന്നിപ്പോയെന്ന് നടൻ കൈലാഷ്

എ​ന്നെ ജ​ന​ങ്ങ​ള്‍ ഒ​രു ന​ട​നാ​യി തി​രി​ച്ച​റി​ഞ്ഞ​ത് നീ​ല​ത്താ​മ​ര​യി​ലൂ​ടെ​യാ​ണ്. ആ​ദ്യ സി​നി​മ​യെ​ന്ന പേ​രി​ല്‍ എ​ന്നും എ​ന്‍റെ നെ​ഞ്ചോ​ട് ചേ​ര്‍​ത്ത് വെ​ച്ചി​ട്ടു​ള്ള ചി​ത്ര​മാ​ണ​ത്.

പ​ഴ​യ നീ​ല​ത്താ​മ​ര ക​ണ്ടി​ട്ട​ല്ല ഞാ​ന്‍ സി​നി​മ ചെ​യ്ത്. എ​ന്നാ​ല്‍ നീ​ല​ത്താ​മ​ര​യു​ടെ ക​ഥ നേ​ര​ത്തെ വാ​യി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ കോ​ത​മം​ഗ​ല​ത്ത് ശി​ക്കാ​റി​ന്‍റെ ഷൂ​ട്ടി​നാ​യി ചെ​ല്ലു​മ്പോ​ള്‍ ഒ​രു വ​ലി​യ കാ​ടി​നു​ള്ളി​ല്‍ വ​ച്ചാ​ണ് ആ​ദ്യ​മാ​യി ലാ​ലേ​ട്ട​നെ കാ​ണു​ന്ന​ത്.

കു​റെ മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ച്ചാ​യി​രു​ന്നു ആ ​ക​ണ്ടു​മു​ട്ട​ല്‍. എ​നി​ക്ക് ഷൂ​ട്ട് പി​റ്റേ​ദി​വ​സ​മാ​യി​രു​ന്നു. എ​ങ്കി​ലും ത​ലേ​ദി​വ​സം ത​ന്നെ ഞാ​ന്‍ എ​ത്തി​യി​രു​ന്നു.

ടെ​മ്പോ ട്രാ​വ​ല​റി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം അ​തി​ല്‍ നി​ന്നി​റ​ങ്ങി വ​രു​മ്പോ​ഴാ​യി​രു​ന്നു എ​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ത്ത​ത്.

അ​ദ്ദേ​ഹം എ​ന്നോ​ട് അ​ല്‍​പ​നേ​രം സം​സാ​രി​ച്ചു. അ​ദ്ദേ​ഹ​മെ​ന്നോ​ട് ആ ​മോ​നെ… എ​ന്നു പ​റ​ഞ്ഞ് സം​സാ​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഞാ​ന്‍ തീ​ര്‍​ന്നെ​ന്ന് പ​റ​ഞ്ഞാ​ല്‍ മ​തി​യ​ല്ലോ. ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല ആ ​മു​ഹൂ​ര്‍​ത്തം. – കൈ​ലാ​ഷ്

Related posts

Leave a Comment