അവിടെ പെറുക്കി തിന്നോ ,പക്ഷേ ഇവിടെ വേണ്ട..! കേ​ര​ള​ത്തി​ലെ ഓ​ർ​മ​യി​ൽ ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി; മ​ല​യാ​ളി​ക​ൾ ആ​ന്ധ്ര​യി​ൽ അ​റ​സ്റ്റി​ൽ

വി​ജ​യ​വാ​ഡ: ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി​യ മ​ല​യാ​ളി യു​വാ​ക്ക​ൾ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റി​ൽ. നാ​ലു ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ​യാ​ണു വി​ജ​യ​വാ​ഡ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൃ​ഷ്ണാ ന​ദി​യി​ൽ ക​ല്ലു​മ്മ​ക്കാ​യ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ക​ല്ലു​മ്മ​ക്കാ​യ ശേ​ഖ​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ല്ലു​മ്മ​ക്കാ​യ ആ​ന്ധ്ര​യി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​മ​ല്ല. കേ​ര​ള​ത്തി​ൽ ഇ​വ ആ​ഹാ​ര​മാ​ക്കു​ന്ന​വ​യാ​ണ് എ​ന്ന് ഇ​വ​ർ പ​റ​ഞ്ഞെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല.

പി​ന്നീ​ട് ഇ​വ​ർ ക​ണ്ണൂ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

Related posts