ഞാൻ‌ കൊല്ലത്ത് തിരക്കിലാണ്..! സ്കൂ​ൾ ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി എ​ത്തി​ല്ല; കൊല്ലം ജില്ലാ സമ്മേളന തിരക്കിൽ

തൃ​ശൂ​ർ: പൂ​ര​ങ്ങ​ളു​ടെ നാ​ട്ടി​ൽ ഇ​ന്നു തി​രി​തെ​ളി​യു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്തി​ല്ല. സി​പി​എം കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് കാ​ര​ണ​മെ​ന്ന് വി​ശ​ദീ​ക​ര​ണം.‌ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 8.45ന് ​വേ​ദി​യു​ടെ മു​ൻ​വ​ശ​ത്ത് കേ​ര​ളീ​യ ത​ന​തു ക​ല​യു​ടെ ദൃ​ശ്യ​വി​സ്മ​യം അ​ര​ങ്ങേ​റും.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​മാ​യ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ 58-ാം പ​തി​പ്പി​നാ​ണ് പൂ​ര​ങ്ങ​ളു​ടെ നാ​ട്ടി​ൽ ഇ​ന്നു തി​രി​തെ​ളി​യു​ന്ന​ത്. 58 ക​ലാ​ധ്യാ​പ​ക​ർ ആ​ല​പി​ക്കു​ന്ന സ്വാ​ഗ​ത​ഗാ​ന​ത്തോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. 8954 കൗ​മാ​ര​തി​ല​ക​ങ്ങ​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കാ​ൻ എ​ത്തു​ന്ന​ത്.

ആ​ദ്യ​ദി​ന​ത്തി​ൽ 21 വേ​ദി​ക​ളി​ലാ​യി 40ഓ​ളം ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ഒ​ന്നാം​വേ​ദി​യാ​യ നീ​ർ​മാ​ത​ള​ത്തി​ലും മൂ​ന്നാം​വേ​ദി​യാ​യ നീ​ല​ക്കു​റി​ഞ്ഞി​യി​ലും യ​ഥാ​ക്ര​മം എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​പ്രി​യ ഇ​ന​ങ്ങ​ളാ​യ മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം എ​ന്നി​വ​യോ​ടെ അ​ര​ങ്ങു​ണ​രും.

ക​​​ലോ​​​ത്സ​​​വ മാ​​​ന്വ​​​ൽ പ​​​രി​​​ഷ്ക​​​രി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ ക​​​ലോ​​​ത്സ​​​വം, പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, എ​​​ല്ലാ നി​​​ല​​​യി​​​ലും 80 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ ​​​ഗ്രേ​​​ഡ്, എ​​​ല്ലാ​​​വ​​​ർ​​​ക്കും ട്രോ​​​ഫി, മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കും മാ​​​തൃ​​​ക​​​ക​​​ൾ​​​ക്കും പു​​​ത്ത​​​ൻ​​​വേ​​​ദി​​​യും, ഗു​​​ണ​​​മേ​​​ന്മ​​​യ്ക്കും സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത​​​യ്ക്കും മു​​​ൻ​​​തൂ​​​ക്ക​​​വും ന​​​ൽ​​​കു​​​ന്ന ക​​​ലോ​​​ത്സ​​​വ തു​​​ട​​​ക്ക​​​മെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഇ​​​ത്ത​​​വ​​​ണ​​​യു​​​ണ്ട്.

Related posts