ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ വ​സ​തി​ക​ളി​ൽ റെ​യ്ഡ്! ക​മ​ൽ​ഹാ​സ​ന്‍റെ വി​ശ്വ​സ്തന്‍റെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് എ​ട്ടു കോ​ടി​യി​ലേ​റെ രൂ​പ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ വ​സ​തി​ക​ളി​ല​ട​ക്കം ആ​ദാ​യനി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്.

ക​മ​ൽ​ഹാ​സ​ന്‍റെ വി​ശ്വ​സ്ത​നും മ​ക്ക​ൾ നീ​തി മ​യ്യം ട്ര​ഷ​റ​റു​മാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ന്ന റെ​യ്ഡി​ൽ എ​ട്ടു കോ​ടി​യി​ലേ​റെ രൂ​പ പി​ടി​ച്ചെ​ടു​ത്തു.

തി​രു​പ്പൂ​ർ, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. മ​ധു​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഫ്ള​യിം​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ഇ​തി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കാ​നാ​യി ശേ​ഖ​രി​ച്ചു​വ​ച്ച സ​മ്മാ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 300 വീ​തം കം​പ്യൂ​ട്ട​റു​ക​ൾ, സാ​രി​ക​ൾ എ​ന്നി​വ​യും മ​റ്റു സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

അ​ണ്ണാ ഡി​എം​കെ സ്ഥാ​നാ​ർ​ഥി ആ​ർ.​ബി. ഉ​ദ​യ​കു​മാ​റി​ന്‍റെ ചി​ത്രം ഈ ​സ​മ്മാ​ന​പ്പൊ​തി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment