കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടത്തിൽ;അറ്റകുറ്റപ്പണികൾ നടത്താതെ തുറന്ന കനാലിലൂടെ  ജലംപാഴാകുന്നു;  നടപടിയെടുക്കാതെ അധികൃതർ

ശാ​സ്താം​കോ​ട്ട: വേ​ണ്ട​ത്ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ ക​നാ​ലു​ക​ൾ തു​റ​ന്ന് വി​ട്ട​തി​നെ തു​ട​ർ​ന്ന് ക​നാ​ൽ ചോ​ർ​ന്ന് വ്യാ​പ​ക ന​ഷ്ടം.​ഭ​ര​ണി​ക്കാ​വ് – പ​താ​രം ​ക​നാ​ലി​ൽ കൂ​ടി വെ​ള്ളം ക​ട​ന്ന് പോ​കു​ന്ന ശാ​സ്താം​കോ​ട്ട കി​ഴ​ക്കേ പ​ള്ളി​ശ്ശേ​രി​ക്ക​ൽ ഭാ​ഗ​ത്താ​ണ് ക​നാ​ൽ ചോ​രു​ന്ന​ത്. ഇ​ത് മൂ​ലം കി​ണ​റു​ക​ളും ക​ക്കൂ​സു​ക​ളും നി​റ​ഞ്ഞ് ഒ​ഴു​കു​ക​യും കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്.

വെ​ള്ളം കു​ടു​ത​ൽ ആ​യ​തി​നാ​ൽ വ​യ​ലു​ക​ളി​ൽ കൃ​ഷി ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.വീ​ടു​ക​ൾ​ക്ക് ചു​റ്റും വെ​ള്ളം കി​ട​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. റോ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം തു​ട​ർ​ച്ച​യാ​യി​ഒ​ഴു​കി കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ റോ​ഡ് ത​ക​ർ​ച്ച​യ്ക്കും ഇ​ത് കാ​ര​ണ​മാ​യേ​ക്കും.​

വെ​ള്ളം ക​ട​ത്തി​വി​ടു​ന്ന​തി​ന്‍റെ ശ​ക്തി പ​രി​മി​ത​പ്പെ​ടു​ത്തി​യാ​ൽ ഈ ​ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. എ ​ന്നാ​ൽ ക​നാ​ലി​ൻ്റെ അ​വ​സാ​ന ഭാ​ഗം വ​രെ വെ​ള്ളം എ​ത്ത​ണ​മെ​ങ്കി​ൽ നി​ശ്ചി​ത ശ​ക്തി​യി​ൽ വെ​ള്ളം ക​ട​ത്തി​വി​ട​ണ​മെ​ന്നാ​ണ് കെ​ഐ​പി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts